കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഭിമന്യൂവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്.

ക്യാംപസ് ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗമായ ആലുവ സ്വദേശി ആദിലാണ് പിടിയിലായത്. കൊലപാതകത്തിന്റെ ഗൂഡാലോചനയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.


നവാസ് ഷെരീഫിന്റെ അറസ്റ്റ്; മോദിയെ പരിഹസിച്ചുള്ള കോണ്‍ഗ്രസിന്റെ ട്വിറ്റ് നിരാശപ്പെടുത്തിയെന്ന് ഒമര്‍ അബ്ദുള്ള


അഭിമന്യൂ വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിന് നേരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് ഒരാള്‍ കൂടി അറസ്റ്റിലാവുന്നത്.

അതേസമയം അഭിമന്യൂ വധക്കേസ് പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളില്‍ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി. രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലുമാണ് പരിശോധന നടന്നത്.

ഇവയില്‍ നിന്ന് കിട്ടുന്ന തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും. അഭിമന്യൂ കൊല്ലപ്പെട്ട രാത്രി ജോസ് ജംക്ഷനില്‍ ഓടിയെത്തിയ നാലംഗസംഘം തന്റെ വാഹനത്തിലാണ് തോപ്പുംപടിയിലേക്ക് രക്ഷപ്പെട്ടതെന്ന് നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ വെളിപ്പെടുത്തിയിരുന്നു.