സിനിമ കണ്ടിറങ്ങി വരുന്ന ആളുകൾ എന്നെ അടിക്കണം എന്നായിരുന്നു ജൂഡേട്ടന്റെ ആഗ്രഹം: ആശിഷ് ജോ ആന്റണി
malayalam movie
സിനിമ കണ്ടിറങ്ങി വരുന്ന ആളുകൾ എന്നെ അടിക്കണം എന്നായിരുന്നു ജൂഡേട്ടന്റെ ആഗ്രഹം: ആശിഷ് ജോ ആന്റണി
നന്ദന. ടി
Friday, 14th August 2026, 11:54 am

വിസ്മയ മോഹൻലാൽ നായികയായി എത്തിയ തുടക്കം തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരൊറ്റ ഡയലോഗ് മാത്രമാണ് ചിത്രത്തിൽ കഥാപാത്രത്തിന്റേതായി ഉള്ളതെങ്കിലും, തന്റെ അഭിനയമികവ് കൊണ്ട് ഒരു ടെറർ വില്ലനായി സിനിമയിലുടനീളം ഗംഭീര പ്രകടനമാണ് ആശിഷ് കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ദി ക്യൂ വിന് നൽകിയ അഭിമുഖത്തിൽ തുടക്കം സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ആശിഷ് ജോ ആന്റണി.

ആശിഷ് ജോ ആന്റണി. Photo. Screen grab/ Youtube

 

തുടക്കം സിനിമയുടെ ഷൂട്ടിംഗ് സെറ്റിലുള്ളവരെ തനിക്ക് കുട്ടിക്കാലം മുതലേ പരിചയമുള്ളതിനാൽ അഭിനയിക്കാൻ ചെന്ന സമയത്ത് വലിയ പരിചയക്കുറവൊന്നും തോന്നിയിരുന്നില്ലെന്ന് ആശിഷ് പറയുന്നു. എന്നാൽ തന്റെ അഭിനയം കണ്ടിട്ട് അച്ഛന്റെ പ്രതികരണം എന്തായിരിക്കും എന്നതിലായിരുന്നു തനിക്ക് യഥാർത്ഥ ടെൻഷൻ എന്നും ആശിഷ് കൂട്ടിച്ചേർത്തു.

‘തുടക്കത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ എത്തിയ സമയത്ത് എനിക്ക് യാതൊരു പരിചയക്കുറവും തോന്നിയിരുന്നില്ല. കാരണം അതിലുള്ള എല്ലാവരെയും കുഞ്ഞുന്നാൾ തൊട്ടേ എനിക്ക് പരിചയമുള്ളവരായിരുന്നു. ഒരു ഫാമിലി വൈബ് തന്നെയാണ് സെറ്റിൽ നിന്നും കിട്ടിയത്. പിന്നെ എന്റെ അഭിനയം കണ്ടിട്ട് അച്ഛന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നൊരു ചെറിയ ടെൻഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷെ അച്ഛൻ ഷൂട്ടിങ്ങിന്റെ സമയത്ത് അഭിനയം കണ്ടിട്ട് കൊള്ളാം, ഗംഭീരമായി എന്നൊന്നും പറഞ്ഞിരുന്നില്ല. അത് എന്റെ ആക്ടിങ്ങിന്റെ ഫ്ലോ കളയണ്ട എന്ന് വിചാരിച്ചിട്ടായിരുന്നു,’ ആശിഷ് പറഞ്ഞു.

സംവിധായകൻ ജൂഡ് ആന്റണിയും നടൻ മോഹൻലാലും അടക്കം, സിനിമയിലെ വില്ലൻ കഥാപാത്രമായുള്ള തന്റെ അഭിനയം കണ്ടിട്ട് പുറത്തിറങ്ങുമ്പോൾ ആളുകളുടെ കയ്യിൽ നിന്ന് അടി കിട്ടാൻ സാധ്യതയുണ്ട് എന്ന് തമാശയായി പറഞ്ഞെന്നും ആശിഷ് ഓർത്തെടുത്തു.

‘ജൂഡേട്ടനായാലും അങ്ങനെ തന്നെയാണ്. ഒരു ഷോട്ട് കഴിയുമ്പോൾ ഗുഡ്, അത്ര മാത്രമേ പറയൂ. പിന്നെ എല്ലാം കഴിഞ്ഞ് അവസാനം ആണ് ശരിയായിട്ടുള്ള ഒരു അനാലിസിസ് തരാറുള്ളത്. അച്ഛനും അവസാനം പറഞ്ഞു, നന്നായി അടിപൊളിയായിട്ട് ചെയ്തു എന്ന്. ലാൽ സാറും ഓവറായിട്ടങ്ങനെ ഒന്നും പറയില്ല.

എന്നോട് പറഞ്ഞത് പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്നായിരുന്നു. ജൂഡേട്ടനും സിനിമ കണ്ടിറങ്ങി വരുന്ന ആളുകൾ നിന്നെ അടിക്കണം എന്നാണ് ആഗ്രഹം എന്നായിരുന്നു എന്നോട് പറഞ്ഞത്. പക്ഷെ എന്റെ ആ വില്ലനിസം ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നതിൽ വളരെ സന്തോഷമുണ്ട്,’ ആശിഷ് ജോ ആന്റണി പറഞ്ഞു.

ആശിഷ് ജോ ആന്റണി. Photo. IMDb

Content Highlight: Aashish Joe Antany talks about responses to his  villain character from tudakkam movie

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം