സാധാരണ കവിതയെഴുതാത്ത അനില്‍ അംബാനിയിലെ സുപ്തകവിത്വം പൊട്ടിപ്പുറത്തു വന്നത് മറ്റൊരു കവിത കേട്ടതുകൊണ്ടാണത്രെ! കവിതക്ക് പേരു കേട്ടൊരു മുന്‍പ്രധാനമന്ത്രിയുടെ പുസ്തകത്തിന്റെ ആദ്യ തര്‍ജ്ജമ ഇസ്രായേലി ഭാഷയിലേക്കായത് യാദൃശ്ചികമല്ലല്ലോ.(ആയുധ മേഖലയ്ക്ക് ഏറ്റവും വലിയ നീക്കിയിരിപ്പ് നടത്തുന്നതാണല്ലോ ആ നാട്). എന്നാലിവിടെ ആ പ്രധാനമന്ത്രിയുടെ പിന്‍ഗാമി കാതില്‍ ഉരുവിട്ട വരികളാണത്രെ അനില്‍ അംബാനിയെ എഴുത്തുപുരയിലേക്കയച്ചത്! കണ്ണീരിനെക്കുറിച്ചാണ് പ്രധാനമന്ത്രി റിലയന്‍സ് മുതലാളിയോട് മന്ത്രിച്ചതത്രെ! മറ്റാര്‍ക്കാവും കണ്ണീരിനെപ്പറ്റി ഇങ്ങനെയൊരു ഭാവഗാനമുതിര്‍ക്കാന്‍ ഇന്ത്യയില്‍ മോഡിക്കല്ലാതെ?


ak-ramesh


| ഒപ്പിനിയന്‍ |  എ.കെ. രമേശ് |


അനില്‍ അംബാനി കവിതയെഴുതിയതായി ഇതുവരെ കേട്ടിട്ടില്ല. പക്ഷേ ആരെയും ഭാവഗായകനാക്കാന്‍  പോന്ന ഒരു സാഹചര്യമിണങ്ങുമ്പോള്‍ പടുപാട്ടൊന്നു പാടാത്ത ഏതു മുതലാളിയും പാടിപ്പോവുക തന്നെ ചെയ്യും. ആയുധ നിര്‍മ്മാണ മേഖലയിലെ വിദേശ പ്രത്യക്ഷ നിക്ഷേപം 100 ശതമാനം വരെയാക്കാനുള്ള നീക്കം അനില്‍ അംബാനിയെ കവിയാക്കി മാറ്റിയതാവാം. മാര്‍ച്ച് 3 ന്റെ ബിസിനസ്സ് ലൈനില്‍ അദ്ദേഹം വരച്ചിട്ട ഒരു ചിത്രം കാണുക.

മാക്‌ബെത്തിലെ വിച്ചുകളുടെ പാത്ര സൃഷ്ടിയില്‍ ഷെയ്ക്‌സ്പിയര്‍ കാണിച്ച മിടുക്കുണ്ടല്ലോ, അതിനെ കവച്ചുവെക്കുന്ന കൈത്തഴക്കത്തോടെയാണ് മൂന്ന് കരിനിഴലുകളെ (Long Shadow of 3 C”s) അദ്ദേഹം അവതരിപ്പിച്ചത്. മൂന്ന് “സി” കള്‍  സി.ബി.ഐ, സി.വി.സി., സി.എ.ജി.  ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ അനാവശ്യമായി ഇടപെട്ട് എടങ്ങേറുണ്ടാക്കുന്ന ഈ മൂന്ന് കരിനിഴലുകളില്‍ നിന്ന് മുക്തമാവേണ്ടിയിരിക്കുന്നു നമ്മുടെ നാട്. ധൈര്യപൂര്‍വ്വം അവയെ അവഗണിച്ച് തീരുമാനങ്ങളുമായി മുന്നോട്ടു പോവണമെന്നാണ് ഉപദേശം. തീരുമാനങ്ങളെടുക്കുന്നവര്‍ക്ക് വേണ്ട പരിരക്ഷ നല്‍കുകയും വേണം.

കല്‍ക്കരിബ്ലോക്കുകള്‍ അനുവദിച്ച കാര്യത്തില്‍ കാട്ടിയതു പോലെ ബ്യൂറോക്രാറ്റുകള്‍ക്ക് വേണ്ട പരിരക്ഷ നല്‍കണം. ആ മൂന്ന് “”സി”” കള്‍ക്ക് പകരം പുതിയൊരു “”സി”” ത്രയത്തെ മുന്‍നിര്‍ത്തിയാവണം ഇന്ത്യന്‍ പ്രതിരോധ മേഖല കരുപ്പിടിക്കാന്‍ എന്നാണ് കവിതയിലല്ലാതെ അംബാനി കാര്യത്തില്‍ ആവശ്യപ്പെടുന്നത്.


ബാങ്കിങ്ങ് മേഖലയുടെ നല്‍നടത്തിപ്പിനെപ്പറ്റി പഠിക്കാന്‍ നിയുക്തമായ പി.ജെ. നായക് കമ്മിറ്റി അവിടെ നിന്നും ബഹുദൂരം മുന്നോട്ട് പോയി മറ്റൊരു സംവിധാനത്തില്‍ നിന്നു കൂടിയുള്ള മോചനം ആവശ്യപ്പെട്ടു. വിവരവകാശനിയമത്തിന്റെ പരിധിയില്‍ നിന്ന് കൂടി ബാങ്കിങ്ങ് മേഖലയെ ഒഴിവാക്കിക്കിട്ടണമെന്ന്! ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം വരുത്തിവെക്കുന്ന എടങ്ങേറ് നോക്കണേ! ഏത് അണ്ടനും അടകോടനും വലിഞ്ഞു കയറി വന്ന് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയാല്‍ പിന്നെന്ത് രഹസ്യം? പിന്നെന്ത് ബാങ്കിടപാട്? ആകയാല്‍ വിവരവകാശ നിയമപരിധിയില്‍  നിന്ന് പുറത്തു കടക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം സ്വീകരിക്കുകപൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കുകളാക്കുക! പരിഹാരക്രിയ എത്ര ലളിതം!


business-3

സി.ബി.ഐ, സി.വി.സി., സി.എ.ജി ത്രയത്തെക്കുറിച്ച് ഇതാദ്യമായല്ല ഇങ്ങനെ കടുത്ത വിമര്‍ശനമുയരുന്നത്. മുതലാളിമാര്‍ വേണ്ടും വിധം ബിസിനസ്സ് നടത്തിപ്പോരുന്നതില്‍ അവ സൃഷ്ടിക്കുന്ന  ഇടപെടല്‍ ചെറുതല്ല. മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ കക്കൂസു മുറികളിലടക്കം സിബിഐ യുടെ വേണ്ടാക്കണ്ണുകള്‍ പാഞ്ഞുചെന്നത് നാം കണ്ടതാണ്. സ്‌പെക്ട്രത്തിന്റെയും കല്‍ക്കരിയുടെയും കാര്യത്തില്‍ വേണ്ടുംവിധം പെരുമാറാന്‍ അത് മന്ത്രിമാരെപ്പോലും സമ്മതിച്ചില്ല. സ്വാഭാവികമാണ് മുതലാളിമാരുടെ വേവലാതി.

എന്നാല്‍ ഈ സംവിധാനങ്ങളുടെ മേല്‍നോട്ടത്തില്‍ നിന്ന് ഇന്ത്യന്‍ ബാങ്കിങ് മേഖലയെ സംരക്ഷിക്കണം എന്ന ഒരാവശ്യം  സമീപകാലത്ത് ഉയര്‍ത്തിയത് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജനാണ്. അദ്ദേഹത്തിന്റെ ആ വര്‍ത്തമാനം വെറുതെയായില്ല. ഇന്ത്യന്‍ പാര്‍ലമെന്റിന്റെയും സി.ബി.ഐയുടെയും സി.വി.സിയുടെയും റിസര്‍വ്വ് ബാങ്കിന്റെയുമൊക്കെ മേല്‍നോട്ടാധികാരം പിന്‍വലിച്ച് ബാങ്കിങ് മേഖലയെ സര്‍വ്വതന്ത്രസ്വതന്ത്രമാക്കിത്തീര്‍ക്കണം എന്നതായിരുന്നു രഘുറാം രാജന്റെ ശുപാര്‍ശ.

അതേത്തുടര്‍ന്ന് ബാങ്കിങ്ങ് മേഖലയുടെ നല്‍നടത്തിപ്പിനെപ്പറ്റി പഠിക്കാന്‍ നിയുക്തമായ പി.ജെ. നായക് കമ്മിറ്റി അവിടെ നിന്നും ബഹുദൂരം മുന്നോട്ട് പോയി മറ്റൊരു സംവിധാനത്തില്‍ നിന്നു കൂടിയുള്ള മോചനം ആവശ്യപ്പെട്ടു. വിവരവകാശനിയമത്തിന്റെ പരിധിയില്‍ നിന്ന് കൂടി ബാങ്കിങ്ങ് മേഖലയെ ഒഴിവാക്കിക്കിട്ടണമെന്ന്! ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം വരുത്തിവെക്കുന്ന എടങ്ങേറ് നോക്കണേ! ഏത് അണ്ടനും അടകോടനും വലിഞ്ഞു കയറി വന്ന് ചോദ്യം ചോദിക്കാന്‍ അവസരം നല്‍കിയാല്‍ പിന്നെന്ത് രഹസ്യം? പിന്നെന്ത് ബാങ്കിടപാട്? ആകയാല്‍ വിവരവകാശ നിയമപരിധിയില്‍  നിന്ന് പുറത്തു കടക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം സ്വീകരിക്കുകപൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കുകളാക്കുക! പരിഹാരക്രിയ എത്ര ലളിതം!

അടുത്ത പേജില്‍ തുടരുന്നു


26 ശതമാനം മാത്രം വിദേശ നിക്ഷേപത്തിന് അനുവാദമുള്ള ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ഇനിയത് 49 ആവും. 100വരെയാക്കാന്‍ മന്ത്രിസഭക്ക് തീരുമാനിക്കാം ! അവിടെ അനില്‍ അംബാനി അടിവരയിട്ട് ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്. സര്‍ക്കാരിന്റെ എല്ലാതലത്തിലും അംഗീകരിക്കേണ്ട ഒന്ന്. “”ഇന്ത്യന്‍ പ്രതിരോധ ശേഷിയുടെ നവീകരണത്തിന് മുഖ്യപങ്കു വഹിക്കുന്ന കാര്യത്തില്‍ പൊതുമേഖലയോടൊപ്പം തന്നെ വിശ്വസനീയമാണ് ഇന്ത്യന്‍ സ്വകാര്യമേഖലയും പ്രതിരോധ വ്യവസായത്തിന് പശ്ചാത്തല വ്യവസായ പദവി നല്‍കുകയും അതു വഴി വായ്പാ സൗകര്യവും കൂടുതല്‍ പങ്കാളിത്തവും നേടാന്‍ സ്വകാര്യ മേഖലയ്ക്ക് അവസരമൊരുക്കുകയും വേണം.””


business-2

ഡിഫന്‍സ് മേഖലയില്‍ നിന്നും ബാങ്കിങ് മേഖലയില്‍ നിന്നുമൊക്കെ ഇത്തരം ഏടാകൂടങ്ങള്‍ കുത്തിപ്പുറത്താക്കപ്പെട്ടാല്‍ പിന്നെ കൃഷി, വ്യവസായം, ആരോഗ്യം, തുടങ്ങി സകലവിധ മേഖലകളിലും നിന്ന് ഇത്തരം തടസ്സങ്ങള്‍ തട്ടിമാറ്റാനാവും എന്ന് രഘുറാം രാജനും അനില്‍ അംബാനിക്കും നന്നായറിയാം.

സാധാരണ കവിതയെഴുതാത്ത അനില്‍ അംബാനിയിലെ സുപ്തകവിത്വം പൊട്ടിപ്പുറത്തു വന്നത് മറ്റൊരു കവിത കേട്ടതുകൊണ്ടാണത്രെ! കവിതക്ക് പേരു കേട്ടൊരു മുന്‍പ്രധാനമന്ത്രിയുടെ പുസ്തകത്തിന്റെ ആദ്യ തര്‍ജ്ജമ ഇസ്രായേലി ഭാഷയിലേക്കായത് യാദൃശ്ചികമല്ലല്ലോ.(ആയുധ മേഖലയ്ക്ക് ഏറ്റവും വലിയ നീക്കിയിരിപ്പ് നടത്തുന്നതാണല്ലോ ആ നാട്). എന്നാലിവിടെ ആ പ്രധാനമന്ത്രിയുടെ പിന്‍ഗാമി കാതില്‍ ഉരുവിട്ട വരികളാണത്രെ അനില്‍ അംബാനിയെ എഴുത്തുപുരയിലേക്കയച്ചത്! കണ്ണീരിനെക്കുറിച്ചാണ് പ്രധാനമന്ത്രി റിലയന്‍സ് മുതലാളിയോട് മന്ത്രിച്ചതത്രെ! മറ്റാര്‍ക്കാവും കണ്ണീരിനെപ്പറ്റി ഇങ്ങനെയൊരു ഭാവഗാനമുതിര്‍ക്കാന്‍ ഇന്ത്യയില്‍ മോഡിക്കല്ലാതെ?

“”അനിലേ, നിങ്ങള്‍ക്കറിയാമോ ഈ നാട്ടില്‍ നാം ചൊരിയുന്ന കണ്ണീരുപോലും നമ്മുടേതല്ല””. ഇങ്ങനെ  ചോദിച്ചത് ഇന്ത്യന്‍ പ്രധാനമന്ത്രി മോഡിയാണെന്ന് അനില്‍ അംബാനി പറയുന്നു.(Anil do you know that even the tears we shed  in the country are not our own).

തീസ്താ സെറ്റില്‍വാദിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിന്റെ പിറ്റേന്നാണെന്നു തോന്നുന്നു ഈ സ്വകാര്യ സംഭാഷണം! പക്ഷേ അനില്‍ അംബാനി കേട്ട തൊട്ടടുത്ത വാചകം കൂടി കേള്‍ക്കുക. “”നമ്മുടെ സുരക്ഷാ ഏജന്‍സികള്‍ ഉതിര്‍ക്കുന്ന ഓരോ ടിയര്‍ ഗ്യാസും യഥാര്‍ത്ഥത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ടതാണ്. (Every tear gas shell used by our security agencies is actually imported)
business
അപ്പോള്‍ അതാണ് കഥ. മോഡിക്കറിയാം, ടിയര്‍ ഗ്യാസ് പ്രയോഗം ഇനിയങ്ങോട്ട് ഏറെക്കൂടാന്‍ പോവുകയാണ് നാട്ടില്‍ . മാത്രവുമല്ല, ആയുധത്തിന്റെ കാര്യമാവുമ്പോള്‍, സ്വാഭാവികമായും മോഡി മനസ്സില്‍ കവിത വിരിയുക തന്നെ ചെയ്യും.

കവിത കളഞ്ഞ് കാര്യത്തിലേക്ക് കടക്കുമ്പോള്‍ അനില്‍ അംബാനി വളരെ കിറുകൃത്യമായി കാര്യം പറയുന്നുണ്ട്. ആ ഒരൊറ്റ ഉപശീര്‍ഷകം കണ്ടാല്‍ അത് ബോധ്യമാവും . ചാഞ്ചാട്ടത്തിന് സ്ഥാനമില്ല. (no room for vacillations) സി.വി.സി അല്ല, സി.ബി.ഐ അല്ല, സി.എ.ജി.തന്നെ എതിര്‍ത്തു പറഞ്ഞാലും നമ്മുടെ നയങ്ങളുമായി മുന്നോട്ട് പോവുക!

26 ശതമാനം മാത്രം വിദേശ നിക്ഷേപത്തിന് അനുവാദമുള്ള ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ ഇനിയത് 49 ആവും. 100വരെയാക്കാന്‍ മന്ത്രിസഭക്ക് തീരുമാനിക്കാം ! അവിടെ അനില്‍ അംബാനി അടിവരയിട്ട് ഊന്നിപ്പറയുന്ന ഒരു കാര്യമുണ്ട്. സര്‍ക്കാരിന്റെ എല്ലാതലത്തിലും അംഗീകരിക്കേണ്ട ഒന്ന്. “”ഇന്ത്യന്‍ പ്രതിരോധ ശേഷിയുടെ നവീകരണത്തിന് മുഖ്യപങ്കു വഹിക്കുന്ന കാര്യത്തില്‍ പൊതുമേഖലയോടൊപ്പം തന്നെ വിശ്വസനീയമാണ് ഇന്ത്യന്‍ സ്വകാര്യമേഖലയും പ്രതിരോധ വ്യവസായത്തിന് പശ്ചാത്തല വ്യവസായ പദവി നല്‍കുകയും അതു വഴി വായ്പാ സൗകര്യവും കൂടുതല്‍ പങ്കാളിത്തവും നേടാന്‍ സ്വകാര്യ മേഖലയ്ക്ക് അവസരമൊരുക്കുകയും വേണം.””

അങ്ങനെയായാല്‍ ടിയര്‍ ഗ്യാസിനു മാത്രമല്ല, ഇന്‍ര്‍ കോണ്ടിനന്റല്‍ ബാലിസ്റ്റിക്ക് മിസൈലുകള്‍ക്കും നാം വിദേശികളെ ആശ്രയിക്കേണ്ടി വരില്ല. നമ്മുടെ പൊതുമേഖലാ ആയുധനിര്‍മ്മാണക്കമ്പനികള്‍ അമേരിക്കന്‍ഇസ്രായേലി പങ്കാളിത്തത്തോടെ ഇന്ത്യന്‍ സ്വകാര്യമേഖലക്ക് പതിച്ചുകൊടുത്താല്‍ മതി. ഇങ്ങോട്ടു കയറ്റിയയക്കേണ്ട വിഷമമൊന്നും അമേരിക്കന്‍ഇസ്രായേലി കമ്പനികള്‍ക്കുണ്ടാവുകയുമില്ല, വേണ്ട ആയുധം അവരും റിലയന്‍സുമൊക്കെ ചേര്‍ന്ന് ഉല്‍പ്പാദിപ്പിച്ചെത്തിക്കുകയും ചെയ്യും!
പ്രതിരോധച്ചെലവിനായി 2.74 ലക്ഷം കോടി നീക്കിവെച്ച വിവരം കൂടി കേള്‍ക്കുമ്പോള്‍ ഏത് അംബാനിയിലാണ് കവിത വിരിയാതിരിക്കുക?