ന്യൂദല്‍ഹി: രാജ്യം 19 ദിവസം കൂടി സമ്പൂര്‍ണമായും അടച്ചിടും. ലോക് ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നാളെ മുതല്‍ ഒരാഴ്ചത്തേക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഏപ്രില്‍ 20 ന് ശേഷം സ്ഥിതിഗതികള്‍ കൂടുതല്‍ അവലോകനം ചെയ്യേണ്ടതുണ്ടെന്നും രോഗവ്യാപനം കുറയുന്ന ഇടങ്ങളില്‍ ഏപ്രില്‍ 20 ന് ശേഷം ഉപാധികളോടെ ഇളവുകള്‍ നല്‍കുമെന്നും സാഹചര്യം മാറിയാല്‍ ഇളവുകല്‍ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, മുതിര്‍ന്നവര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കണം, ആരോഗ്യപ്രവര്‍ത്തകരെ മാനിക്കണം, ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം, പ്രതിരോധ ശേഷികൂട്ടുക, പാവപ്പെട്ടവരെ സഹായിക്കുക, ജീവനക്കാരെ പിരിച്ചു വിടരുത് തുടങ്ങിയ ഏഴ് നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം അണിയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ