
ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ സര്‍ക്കാരിന്റെ നടപടികള്‍ ശരിയായിരുന്നില്ലെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. അഴിമതി ആരോപണം ഉയര്‍ന്നു സാഹച്രയത്തില്‍ കോടതി വിധിക്കു മുമ്പ് തന്നെ പ്രധാനമന്ത്രി രാജിവെക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2G സ്‌പെക്ട്രം ലൈസന്‍സസ്് റദ്ദാക്കാന്‍ ഞാന്‍ മന്‍മോഹന്‍ സിങിനോട് പറഞ്ഞിരുന്നു എന്നാല്‍ അതംഗീകരിക്കാതെ മന്‍മേഹന്‍ സിങ് തീരുമാനം കോടതിക്ക് വിടുകയായിരുന്നു. കേസ് കുറേക്കൂടി നല്ല രീതിയില്‍ സര്‍ക്കാരിന് കൈകാര്യം ചെയ്യാമായിരുന്നു. ചിദംബരം പറഞ്ഞു.
കോടതിയുടെ ഇടപെടല്‍ ഒഴിവാക്കിയിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഇത്ര കനത്ത തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു. അന്ന് തന്റെ നിര്‍ദ്ദേസം പരിഗണിച്ചിരുന്നെങ്കില്‍ കോടതി വിധി കാരണമായുണ്ടായ പരിക്ക് ഒഴിവാക്കാമെയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ചിദംബരത്തിന്റെ വാദങ്ങളെ പ്രത്യേക വീക്ഷണഗതിയായി മാത്രമായി കണ്ടാല്‍ മതിയെന്ന് വാദങ്ങളെ തള്ളിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റായി പ്രചരിക്കപ്പെടുകയായിരുന്നെന്നും ടെലികോം റഗുലേറ്ററി അതോറിറ്റി ചെയര്‍പേഴ്‌സനാണ് ലൈസന്‍സ് വിതരണത്തിനുള്ള ശുപാര്‍ശ നല്കിയത്. ഇതി ടെലികോം കമ്മീഷന്‍ അഗീകരിച്ച് ലൈസന്‍സ് വിതരണം ചെയ്യുകയാണുണ്ടായത്. എന്നും മനിഷ് തിവാരി പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ തെറ്റുകള്‍ മറച്ചു വെച്ചിരുന്നതിന് തെളിവാണ് ചിദംബരത്തിന്റെ പ്രസ്ഥാവനയെന്ന് ബി.ജെ.പി അഭിപ്രായപ്പെട്ടു. മുന്‍സര്‍ക്കാരിന് തെറ്റ് പറ്റിയെന്നാണ് ചിദംബരം തുറന്നു പറഞ്ഞതെന്നും ഇത് സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്ന കബില്‍ സിബലിന്റെ വാദത്തിനെതിരാണെന്നും ബി.ജെ.പി വക്താവ് സമ്പിത് പാത്ര പറഞ്ഞു.
