മിഷിഗണ്‍: അമേരിക്കയില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ആക്രമണം നടത്തിയ 19 വയസുകാരന് വേണ്ടി പൊലീസ് തിരച്ചില്‍ തുടരുന്നു. വെടിയേറ്റവര്‍ വിദ്യാര്‍ഥികളല്ലെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു.

യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്ന് താമസ സ്ഥലത്താണ് ആക്രമണമുണ്ടായത്. അക്രമി ഇപ്പോഴും ക്യാമ്പസിനകത്തുണ്ടെന്നാണ് ക്യാമ്പസ് പത്രം ട്വീറ്റ് ചെയ്തത്. ക്യാമ്പസിനകത്തുള്ളവര്‍ സുരക്ഷിതരായിരിക്കാനും പൊലീസ് നിര്‍ദ്ദേശമുണ്ട്. മഞ്ഞ നിറത്തിലുള്ള ജീന്‍സും നീല ജാക്കറ്റും ധരിച്ച യുവാവാണ് വെടിവെപ്പിന് പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

ഒരു മാസത്തിനിടെ അമേരിക്കയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. കഴിഞ്ഞ മാസം 14ന് ഫ്‌ളോറിഡയിലെ ഡോങ്ക്‌ളസ് ഹൈസ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഫ്‌ളോറിഡയിലെ വെടിവെപ്പിനെ തുടര്‍ന്ന് പൗരന്മാര്‍ക്ക് അനായാസം തോക്ക് ലഭ്യമാക്കുന്ന അമേരിക്കന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് പുതിയ സംഭവം.