bankചെന്നൈ: രാജ്യമെമ്പാടുമുള്ള പത്തുലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ ജൂലൈ 29ന് പണിമുടക്കുന്നു. ബാങ്കിങ് വ്യവസായരംഗവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് സമരമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ അറിയിച്ചു.

ഒമ്പതു യൂണിയനുകള്‍ ഭാഗമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് എ.ഐ.ബി.ഇ.എ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം അറിയിച്ചു.

പത്തുലക്ഷത്തോളം പേര്‍ യു.എഫ്.ബി.യുവില്‍ അംഗമായുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ ബാങ്ക് നയത്തിനെതിരെയാണ് സമരമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുമേഖലാ ബാങ്ക് ജീവനക്കാരും പഴയ പ്രൈവറ്റ് ബാങ്കുകളിയെും പ്രാദേശിക ഗ്രാമീണ്‍ ബാങ്കിലെയും വിദേശ ബാങ്കുകളിലെയും കോ ഓപ്പറേറ്റീവ് ബാങ്കുകളിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.