പതിനാലുകാരിയെ അമ്മ 100 രൂപയ്ക്ക് വിറ്റു
Kerala
പതിനാലുകാരിയെ അമ്മ 100 രൂപയ്ക്ക് വിറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th December 2012, 12:28 pm

തൊടുപുഴ: ഇടുക്കി അടിമാലിയില്‍ പതിനാല് വയസുകാരിയെ അമ്മ വെറും 100 രൂപയ്ക്ക് വിറ്റു. തന്നെ കഴിഞ്ഞ രണ്ടുവര്‍ഷമായി അമ്മ പീഡിപ്പിക്കുകയായിരുന്നെന്നും വിവരം പറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി വെളിപ്പെടുത്തി.[]

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പെണ്‍കുട്ടി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. ടൂര്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ അമ്മ കുട്ടിയെ വിറ്റു.

അതിനെ എതിര്‍ത്തപ്പോള്‍ ചത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് അച്ഛനോട് പറയാന്‍ തുടങ്ങിയപ്പോള്‍ ഭീഷണി കൊല്ലുമെന്നായി. അങ്ങനെ രണ്ടു വര്‍ഷം കൊണ്ട് ഏഴു പേര്‍ക്ക് കാഴ്ചവച്ചു.

ആലുവായിലും പറവൂരിലും മകളെ വില്‍പ്പന നടത്തിയ വെറും തുച്ഛമായ തുകയ്ക്കാണ്.  പലരില്‍ നിന്നും വാങ്ങിയതു 100 രൂപയാണ്. ഏറ്റവും കൂടുതല്‍ തുക വാങ്ങിയത് 2000 രൂപയാണെന്നും കുട്ടി പറഞ്ഞു.

തുടരുന്ന പീഡനവിവരം അച്ഛനുള്‍പ്പെടെ ആരോടു പറഞ്ഞാലും കൊന്നു കളയുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ അധ്യാപകര്‍ കണ്ടതോടെയാണ് ഒരു മാസം മുന്‍പ് സംഭവം പുറംലോകം അറിയുന്നത്. അമ്മയുള്‍പ്പെടെയുള്ളവര്‍ ഇന്നു തടവറയ്ക്കുള്ളിലാണ്. ഇടുക്കിയില്‍ എട്ടു മാസത്തിനിടെ സ്വന്തക്കാരാല്‍ പീഡിപ്പിക്കപ്പെട്ടത് 13 കുഞ്ഞുങ്ങളാണ്.