റയല്‍ മഡ്രിഡ് മുന്‍പരിശീലകന്‍ സിനദിന്‍ സിദാന്‍ ഉടന്‍ പരിശീലക കുപ്പായം അണിയുമെന്ന് മകന്‍ എന്‍സോ. ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റേയോ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റേയോ പരിശീലകകുപ്പയമാകും പിതാവ് ഏറ്റെടുക്കുകയെന്ന് മകന്‍ എന്‍സോ പറഞ്ഞതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേണലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: ഇനിയെസ്റ്റയ്ക്ക് കൂട്ടായി ഡേവിഡ് വിയ്യ വിസ്സെല്‍ കോബിലേക്ക്

റയല്‍മാഡ്രിഡിന് തുടര്‍ച്ചയായി മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്തതിന് ശേഷം പരിശീലക സ്ഥാനം രാജിവെച്ച സിദാന്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് പറഞ്ഞ മകന്‍ പിതാവ് പുതിയ പരിശീലകകുപ്പായത്തിനായുള്ള മാനസികമായുള്ള തയ്യാറെടുപ്പിലാണെന്നും പറഞ്ഞു.

സിദാന് കീഴില്‍ റയല്‍ മാഡ്രിഡ് ഏറ്റവും മികച്ച ഫോമിലാണ് കളിച്ചത്. സിദാന് പിന്നാലെ സൂപ്പര്‍ താരം റൊണാള്‍ഡോയും ടീം വിട്ടിരുന്നു. ഈ സീസണ്‍ റയലിനെ സംബന്ധിച്ച് ശുഭമല്ല. ടീം ആദ്യ നാലില്‍ നിന്ന് പുറത്തായതോടെ സിദാന് പകരമെത്തിയ ലൊപെട്ജ്യുവിയെ ക്ലബ് പുറത്താക്കിയിരുന്നു. നിലവില്‍ ലാലിഗ പോയന്റ് ടേബിളിന്റെ ആദ്യ അഞ്ചില്‍ റയല്‍ മാഡ്രിഡില്ല.