കോട്ടയം: തനിക്കെതിരെ തിരുവല്ലാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. പത്തനംതിട്ട സ്വദേശിയായ ബിനീഷാണ് ചൊവ്വാഴ്ച ഉച്ചയോടെ പൊള്ളുന്ന വെയിലിനെ പോലും വകവക്കാതെ ചങ്ങനോശ്ശേരി നഗരമധ്യത്തിലുള്ള ബി.എസ്.എന്‍.എല്‍ ടവ്വറിന്റ മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

തനിക്കെതിരെ തിരുവല്ലാ പൊലീസ് സ്റ്റേഷനില്‍ കള്ളക്കേസുണ്ടെന്നും, പൊലീസ് തന്നെ കുടുക്കിയതാണെന്നും വിളിച്ചുപറഞ്ഞായിരുന്നു ഇയാളുടെ ഭീഷണി. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി ബിനീഷിനോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല.


Also Read:  കുമ്പസാരിക്കാന്‍ പോകാന്‍ അവധി വേണമെന്ന് നിയമസഭയില്‍ പി.സി ജോര്‍ജ്ജ്; പാപങ്ങളേറ്റു പറയാന്‍ പി.സിയ്ക്ക് സാഹചര്യമൊരുക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍


 

വെള്ളം കുടിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.

നേരത്തെ ബിനീഷിന്റ സുഹൃത്തിനെ ആഭരണ മോഷണ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരില്‍ തന്നെയും പൊലീസ് പ്രതി ചേര്‍ക്കുകയായിരുന്നെന്നാണ് ബിനീഷിന്റെ ആരോപണം.

Watch This Video: