സഞ്ചാരികളുടെ പറുദീസ ഏതാണെന്ന് ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു തായ്‌ലാന്റ്. ആഘോഷങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത മനോഹരമായ ദിനങ്ങളാണ് തായ്‌ലാന്റിന്റേത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാവുന്ന തുറന്ന ലോകം തായ്ലന്റിലുണ്ട്.

വര്‍ഷം മുഴുവന്‍ ആഘോഷങ്ങളാല്‍ സമൃദ്ധമായ തായ്‌ലാന്റിലെ ഏറ്റവും കൂടുതല്‍ പേര്‍ ഒത്തു ചേരുന്ന ആഘോഷങ്ങളില്‍ ഒന്നാണ്‌തെക്കു പടിഞ്ഞാറന്‍ തായ്ലാന്റിലെ ഒരു സയാമീസ് ഉല്‍സവമായ ലോയ് ക്രതോങ്ങ് ഉത്സവത്തിന് അനുബന്ധമായി നടക്കുന്ന ആഘോഷമാണ് യീ പെങ് ഫെസ്റ്റിവല്‍. പരമ്പരാഗത തായ് ചാന്ദ്ര കലണ്ടറനുസരിച്ച്, 12ാം മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് ഈ ഉല്‍സവം കൊണ്ടാടുന്നത്. അതു കൊണ്ട് തന്നെ ഓരോ വര്‍ഷവും ഉല്‍സവ തിയ്യതി മാറുന്നു. പാശ്ചാത്യ കലണ്ടര്‍ അനുസരിച്ച് നവംബര്‍ മാസത്തിലാണ് ഉല്‍സവം. ലോയ് ക്രതോങ്ങിന്റെ പരിഭാഷ “ബാസ്‌കറ്റ് ഒഴുക്കുക” എന്നാണ്. അലങ്കരിച്ച ബാസ്‌കറ്റുകള്‍ ഒഴുക്കുകയാണ് ആചാരം.

ലോയ് ക്രതോങ്ങിന് മുന്നോടിയായിട്ടാണ് യീപെങ് (ലാന്റേണ്‍ ഫെസ്റ്റിവല്‍) ആഘോഷിക്കുന്നത്. കത്തിച്ചുവെച്ച വിളക്കുകള്‍ ആകാശത്തേക്ക് പറപ്പിക്കുന്നതാണ് രീതി. വിളക്ക് തെളിയിക്കുമ്പോള്‍ മനസില്‍ ഒരാഗ്രഹം വെച്ചാല്‍ നടക്കുമെന്നാണ് ബുദ്ധമത വിശ്വാസം.

ലാന്റേണ്‍ ഫെസ്റ്റിവലിന്റെ കാഴ്ചകള്‍ ഡോക്യുമെന്ററി സംവിധായകനും കോഴിക്കോട് നാദാപുരം സ്വദേശിയുമായ ഇജാസ് മുഹമ്മദിന്റെ ക്യാമറക്കണ്ണുകളിലൂടെ