എഡിറ്റര്‍
എഡിറ്റര്‍
വിയോജിപ്പുണ്ടെങ്കില്‍ യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കണം; ബി.ജെ.പി നേതാവ് കൃഷ്ണ സാഗര്‍ റാവു
എഡിറ്റര്‍
Wednesday 15th November 2017 10:51pm

ഹൈദരാബാദ്: യശ്വന്ത് സിന്‍ഹയും, ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയുടെ ലക്ഷമണ രേഖകള്‍ മറികടന്നുവെന്നും പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോകണമെന്ന് തെലുങ്കാന ബി.ജെ.പി നേതാവ് കൃഷ്ണ സാഗര്‍ റാവു. ഇന്നലെ യശ്വന്ത് സിന്‍ഹ ജി.എസ്.ടി നടപ്പിലാക്കിയതിനെയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.


Also Read: ചൈന തകരാതിരിക്കാന്‍ അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണം; അഴിമതി വിരുദ്ധ വിഭാഗം ഡെപ്യൂട്ടി സെക്രട്ടറി യാങ് ഷിയോഡു


ഇന്ത്യയില്‍ വണ്‍മാന്‍ഷോയും, ടൂ മാന്‍ ആര്‍മ്മിയുമാണ് നടപ്പാക്കുന്നതെന്ന് ലോക്‌സഭാംഗമായ ശത്രുഘ്‌നന്‍ സിന്‍ഹയും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് കൃഷ്ണ സാഗര്‍ റാവു ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ധനമന്ത്രിയെ വിമര്‍ശിച്ചതിലൂടെ ഏറ്റവും വലിയ അധിക്ഷേപമാണ് നടത്തിയത്. ഇത്തരത്തില്‍ പ്രസ്താവന നടത്തിയ യശ്വന്ത് സിന്‍ഹ മന്ത്രി സ്ഥാനത്തിനും നേതൃസ്ഥാനങ്ങള്‍ക്കും യോഗ്യനല്ല എന്നും റാവു പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് എപ്പോഴും ആരെങ്കിലും ഒരാള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നു.


Dont Miss: ‘ഞാനാണിവിടെ അധികാരി’; ഈജിപ്ത്- സുഡാന്‍ ബോര്‍ഡറില്‍ അവകാശികളില്ലാതെ കിടന്ന സ്ഥലത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ച് ഇന്ത്യക്കാരന്‍


ബിഹാര്‍ തിരഞ്ഞെടുപ്പിലും ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ സമയത്തും ഇതുണ്ടായി. ഇപ്പോള്‍ ഹിമാചല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു. ഈ പ്രസ്താവന ധനമന്ത്രിയെ വ്യക്തിപരമായ അധിക്ഷേപിക്കാനല്ലെ എന്നും കൃഷ്ണ സാഗര്‍ റാവു ചോദിച്ചു.

നേരത്തെ ഗുജറാത്തില്‍ നിന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അരുണ്‍ ജെയ്റ്റ്‌ലി ഗുജറാത്ത് ജനതയ്ക്ക് ഭാരമായിരിക്കുകയാണെന്നും ജി.എസ്.ടി നടപ്പിലാക്കിയതിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ജെയ്റ്റ്‌ലിയാണെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ജി.എസ്.ടി നടപ്പിലാക്കുമ്പോള്‍ കൃത്യമായ ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഇത്രവലിയ പ്രശ്‌നങ്ങളും അരാജകത്വവും ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Advertisement