ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് ദല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം.
രാജസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി നാല് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി വിജയിക്കുകയായിരുന്നു. ഇതോടെ ടീം തങ്ങളുടെ പോയിന്റ് 12 ആക്കി ഉയര്‍ത്തി.
— Rajasthan Royals (@rajasthanroyals) May 17, 2026
രാജസ്ഥാന് വേണ്ടി ധ്രുവ് ജുറെലും ക്യാപ്റ്റന്‍ റിയാന്‍ പരാഗും എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ജുറെലിന്റെ ഇന്നിങ്‌സ്. അഞ്ച് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെയാണ് ക്യാപ്റ്റന്‍ പരാഗ് ബാറ്റ് വീശിയത്. യുവതാരം വൈഭവ് സൂര്യവംശി 46 റണ്‍സും നേടിയരുന്നു.
പിങ്ക് ആര്‍മിയുടെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഒമ്പത് പന്തില്‍ നിന്ന് മൂന്ന് ഫോര്‍ ഉള്‍പ്പെടെ 12 റണ്‍സിന് പുറത്തായിരുന്നു. ചെറിയ സ്‌കോറിന് പുറത്തായെങ്കിലും ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരിക്കുകയാണ്. ടി-20 ക്രിക്കറ്റില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ജെയ്‌സ്വാളിന് സാധിച്ചിത്.യശസ്വി ജെയ്‌സ്വാള്‍
ടി-20 ഫോര്‍മാറ്റില്‍ 129 ഇന്നിങ്‌സില്‍ നിന്ന് 4009 റണ്‍സാണ് ജെയ്‌സ്വാള്‍ ഇതുവരെ സ്വന്തമാക്കിയത്. 124 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 33.40 ആവറേജിലാണ് താരത്തിന്റെ ബാറ്റിങ് 152.60 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.
അതേസമയം മത്സരത്തില്‍ ദല്‍ഹിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഓപ്പണറും വിക്കറ്റ് കീപ്പറുമായ കെ.എല്‍. രാഹുല്‍ കാഴ്ചവെച്ചത്. 42 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്.
അതേസമയം മത്സരത്തില്‍ രാഹുലിന് പുറമെ വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് അഭിഷേക് പോരലാണ്. 31 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ പുറത്താകാതെ 18 പന്തില്‍ 38 റണ്‍സ് നേടി മികവ് പുലര്‍ത്തി.
Content Highlight: Yashasvi Jaiswal Complete 4000 Runs In T-20 Format