അബ്ദുറഹിമാന്‍ രണ്ടത്താണി ഇടത് പാളയത്തിലേക്കോ? താനൂരിലോ തിരൂരങ്ങാടിയിലോ മത്സരിപ്പിക്കാന്‍ സി.പി.ഐ.എം നീക്കം: റിപ്പോര്‍ട്ട്
മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ വിമര്‍ശമുന്നയിച്ച മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്‌മാന്‍ രണ്ടത്താണി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
താനൂരിലോ തിരൂരങ്ങാടിയിലോ അബ്ദുറഹ്‌മാന്‍ രണ്ടത്താണിയെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചനകള്‍. രണ്ടത്താണിയും ഇതിന് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
താനൂരില്‍ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ വി.അബ്ദുറഹ്‌മാന്‍ ഇതുവരെ പ്രചാരണം ആരംഭിച്ചിട്ടില്ല.
തീരുരിലേക്ക് മാറാന്‍ അദ്ദേഹം നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഈ സാഹചപര്യത്തിലാണ് രണ്ടത്താണിയെ താനൂരിലേക്ക് പരിഗണിക്കുന്നത്.
താനൂരിലെ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുസ്‌ലിം ലീഗിലെ മുത്തുക്കോയ തങ്ങളുമായും സി.പി.ഐ.എം ചര്‍ച്ച നടത്തുന്നതായാണ് സൂചനകള്‍.
പി.എം.എ സമീറിനെ തിരൂരങ്ങാടിയില്‍ ലീഗ് സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെയായിരുന്നു അബ്ദുറഹ്‌മാന്‍ രണ്ടത്താണി രംഗത്തെത്തിയത്്.
ഒരു കമ്മിറ്റിയും ആവശ്യപ്പെടാതെയാണ് പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അര്‍ഹതയുളളവരെ തഴഞ്ഞുവെന്നും രണ്ടത്താണി പറഞ്ഞു.
മാനദണ്ഡം ചോദ്യം ചെയ്യുന്നതിനെ അച്ചടക്ക ലംഘനമായി കാണരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫേസ് ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
പിന്നാലെയാണ് എല്‍.ഡി. എഫ് അദ്ദേഹത്തെ സമീപിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Content Highlight: Will Abdurahman Randathani join the Left camp? CPI(M) moves to contest from Tanur or Tirurangadi: Report
VIDEO