[] ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ബി.എം.ഡബ്ലിയുവും ടൊയോട്ടയും. അതിനൂതന സാങ്കേതിക വിദ്യയാണ് ഇത്തരം കാറുകളിലുണ്ടാവുക. ഇതിനൊപ്പം തന്നെ ചില ആശങ്കകളും ഉയരുന്നുണ്ട്, ഇത്തരം കാറുകള്‍ നിരത്തിലിറക്കുമ്പോള്‍.
മനുഷ്യസഹജമായ പിഴവുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ െ്രെഡവറില്ല കാറുകള്‍ പൊതുവെ സുരക്ഷിതമായിരിക്കുമെന്ന് വിലയിരുത്തല്‍ നിലനില്‍ക്കെ തന്നെ അപകടങ്ങള്‍ പൂര്‍ണമായും എഴുതിതള്ളുക അസാധ്യമാണ്. ഡ്രൈവറില്ലാ കാറുകള്‍ നിരത്തുകളിലിറങ്ങുമ്പോള്‍ സംഭവിക്കുന്ന പിഴവുകള്‍ക്ക് ഉത്തരവാദി ആരായിരിക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
െ്രെഡവറില്ലാ കാര്‍ ഒരാളുടെ ജീവന്‍ അപഹരിച്ചാല്‍ എന്ത് ചെയ്യും? ഗൂഗിള്‍ മാപ്പ് നല്‍കുന്ന തെറ്റായ സൂചന വഴി വണ്‍വേയുള്ള ഒരു നിരത്തിലേക്ക് കാര്‍ നീങ്ങിയാല്‍ പിഴ ആരു നല്‍കും? ഇതൊക്കെ ആശങ്കയുണര്‍ത്തുന്ന ചോദ്യങ്ങളാണ്. റോബോര്‍ട്ടുകള്‍ക്കെതിരെ കേസെടുത്ത് പ്രശ്‌ന പരിഹാരം സാധ്യമാണോയെന്ന ചിന്ത ഇതോടകം തന്നെ നിയമജ്ഞരെ കുഴയ്ക്കുന്ന ഒരു ചോദ്യമായും വളര്‍ന്നു കഴിഞ്ഞു.
പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കല്‍ പോലുള്ള ചെറിയ കുറ്റങ്ങള്‍ക്ക് കാറുടമകളെയും പരിക്കും മരണവും സംഭവിക്കുന്ന അപകടങ്ങള്‍ക്ക് കാര്‍ നിര്‍മ്മാതാക്കളെയും ഉത്തരവാദികളാക്കാമെന്നാണ് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പോംവഴി. അതേ സമയം പിഴ ശിക്ഷകള്‍ക്ക് മാത്രമെ ഇത് സാധ്യമാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
