കൊച്ചി: ഡ.ബ്ല്യൂ.സി.സി അംഗങ്ങളായ രേവതി, പത്മപ്രിയ പാര്‍വ്വതി എന്നിവര്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ എ.എം.എം.എ യുമായി നടത്തിയ ചര്‍ച്ചയില്‍ മാധ്യമങ്ങളോട് ഒന്നും പറയരുത് എന്ന് എ.എം.എം.എ യിലും അംഗങ്ങള്‍ ആവശ്യപ്പെട്ടുവെന്ന് പാര്‍വ്വതി.

ALSO READ: ഞങ്ങളെ വെറും നടിമാര്‍ എന്ന് വിളിച്ച് മോഹന്‍ലാല്‍ അധിക്ഷേപിച്ചു; തുറന്നടിച്ച് ഡബ്ല്യു.സി.സി അംഗങ്ങള്‍

നിങ്ങള്‍ മാധ്യമങ്ങളോട് ഒന്നും പറയരുത് ഞങ്ങളും പറയില്ല എന്നാണ് എ.എം.എം.എ അന്ന് തങ്ങളോട് പറഞ്ഞത്. എന്നാല്‍ മാധ്യമങ്ങള്‍ പോയികഴിഞ്ഞപ്പോള്‍ തന്നവാക്കുകളൊന്നും പാലിച്ചില്ല. എന്ന് നടിപാര്‍വ്വതി മാധ്യമങ്ങളോട് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടനെതിരെ നടപടികള്‍ സ്വീകരിക്കാത്ത വിഷയത്തില്‍ ഡ.ബ്ല്യൂ.സി.സി അംഗങ്ങള്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് കാര്യം പറഞ്ഞത്.