വീട്ടിലെ ഒരു എയര്‍കണ്ടീഷണര്‍ എന്നും വീടിനെ തണുപ്പിക്കാനും അതിമനോഹരമാക്കാനുമുള്ളതാണെന്നാണ് എല്ലാവരുടെയും ധാരണ. എന്നാലിത് വൈദ്യുതിയുടെ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചില അവസരങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്. താഴെ തരുന്ന ചില പൊടികൈകള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് മാത്രമല്ല, ജീവിക്കാന്‍ കൂടുതല്‍ പ്രയോജനകരമായ മാര്‍ഗ്ഗത്തിലേയ്ക്ക് നിങ്ങളെ നയിക്കുന്നു.
1.വെന്റിലേഷന്‍ ഉപയോഗപ്പെടുത്തുക
വീടിന്റെ ജാലകവും വാതിലും തുറന്നിടുന്നതു വഴി കാറ്റു കൂടുതലായി ലഭിക്കുന്നു. ജാലകങ്ങള്‍ തുറന്നുകൊടുത്ത് ഇന്‍ഡോര്‍ താപനില കുറയ്ക്കുകയും എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്യാതിരിക്കുകയും ചെയ്യാം. ഇത് വീടിനെ തണുപ്പിക്കുകയും വെയിലിനെ തടഞ്ഞു നിര്‍ത്തുകയും ചെയ്യുന്നു.
2.പകല്‍ സമയത്ത് വീടിന്റെ ഷേഡുകള്‍ പരമാവധി പ്രയോജനപ്പടുത്തുക
സൂര്യന്റെ പരുക്കന്‍ കിരണങ്ങള്‍ തടയാനും തണുത്തവായു വീടിന്റെ അകത്തേയ്ക്ക് കടക്കുന്നതിനുമായി കര്‍ട്ടനുകള്‍ താഴേയ്ക്ക് വലിച്ചിടുക. കുടാതെ വീടിനുള്ളില്‍ ലൈറ്റ് കളറിലുള്ള പെയിന്റുകള്‍ ഉപയോഗിക്കുക.
3.വീട് തണുപ്പിക്കുന്നതിനായി വീടിനടുത്ത് ചെറിയ ജലാശയം സജ്ജമാക്കുക

ഒരു ജലാശയം സജ്ജമാക്കുകയാണെങ്കില്‍ തണുത്ത വായു വീടിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നു.ഇത് വീടിനെ തണുപ്പിക്കുന്നു. എന്നാല്‍ ജലാംശം ഉണ്ടാക്കുമ്പോള്‍ സ്ഥിരമായ ക്ലീനിങ്ങ് ആവശ്യമാണ്. അല്ലാത്ത പക്ഷം കൊതുകുകള്‍ ഉണ്ടാവുകയും രോഗങ്ങള്‍ പരക്കുകയും ചെയ്യുന്നു.
4.വീടിന്റെ അകത്തും പുറത്തും പച്ചപ്പ് നിലനിര്‍ത്തുക
വീടിന്റെ പരിസരങ്ങളില്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കുക. ആല്‍മരങ്ങളായ അരയാലും പേരാലും നട്ടുപിടിപ്പിക്കുക. ഇത് ചൂടിനെ കുറയ്ക്കുന്നു. വീടിന്റെ ജനാലകളിലും ബാല്‍കണിയിലുമായി ചെറിയ ചെടികള്‍ നട്ടു പിടിപ്പിക്കുക.
ALSO READ: ഭക്ഷണം പൊതിയാനായി അലൂമിനിയം ഫോയില്‍ നിങ്ങള്‍ ശരിയായാണോ ഉപയോഗിക്കുന്നത്?
5. വീടിനകം അലങ്കാരരഹിതമാക്കിയിടുക
കാര്‍പ്പെറ്റുകള്‍ വിരിച്ച് നിലത്തിന്റെ ഭംഗി കൂട്ടുന്ന പ്രവണത ഇന്ന് ധാരാളമാണ്. എന്നാലിത് വീടിന്റെ ഉള്ളിലെ ചൂടു കൂട്ടുകയാണ് ചെയ്യുന്നത്. വീടനകം എപ്പോഴും ഫ്രീയാക്കിയിടുക. ഇത് വീടിനെ തണുപ്പിക്കാന്‍ സഹായിക്കുന്നു.
