[]കറാച്ചി: വസീം അക്രമിന്റെ പ്രണയത്തിന് സാക്ഷാത്കാരായി. മുന്‍ പാക് ക്രിക്കറ്റ് താരമായ വസീം അക്രമവും ഓസ്‌ട്രേലിയക്കാരി ഷനീറ തോംസണിനേയാണ് വിവാഹം കഴിച്ചത്.

വസിം അക്രം തന്നെയാണ് വിവാഹക്കാര്യം അറിയിച്ചത്. താന്‍ പുതിയൊരു ജീവിതം ആരംഭിച്ചെന്ന് പറഞ്ഞാണ് വസിം തന്റെ വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്.[]

കഴിഞ്ഞ ആഴ്ച്ചയായിരുന്നു വസിമും ഷറീനയും വിവാഹിതരായത്. ലാഹോറില്‍ വളരെ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വസീമിനെ സ്വന്തമാക്കുന്നതിനായി ഷെനീറ മതപരിവര്‍ത്തനവും നടത്തിയിരുന്നു.

ഇപ്പോള്‍ വസിമിന്റെ നാട്ടിലെ ഭാഷ പഠിക്കാനുള്ള ശ്രമത്തിലാണ് ഷനീറ. പാക്കിസ്ഥാനില്‍ തന്നെ സ്ഥിരതാമസമാക്കാനാണ് ഇരുവരുടേയും തീരുമാനം. 2009 ലാണ് വസിമിന്റെ ആദ്യ ഭാര്യ ഹുമ മരണപ്പെടുന്നത്.

തന്റെ കുട്ടികളുമായി ഷനീറ വളരെ അടുത്തതായും ആരാധകരും നാട്ടുകരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വസിം പറഞ്ഞു.