കോഹ്‌ലി നായകന്‍; ജഡേജയും പൂജാരേയുമില്ല; ലക്ഷ്മണിന്റെ സ്വപ്‌ന ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം
DSport
കോഹ്‌ലി നായകന്‍; ജഡേജയും പൂജാരേയുമില്ല; ലക്ഷ്മണിന്റെ സ്വപ്‌ന ടീമില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രം
ന്യൂസ് ഡെസ്‌ക്
Tuesday, 21st November 2017, 8:15 pm

മുംബൈ: തന്റെ സ്വപ്‌ന ടീമുമായി ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയെ ഉള്‍പ്പെടുത്തി ശ്രീലങ്കന്‍ താരം റസല്‍ അര്‍നോള്‍ഡ് ഡ്രീം ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലക്ഷ്മണും തന്റെ സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ചത്.

രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ലക്ഷ്മണിന്റെ ടീമിലുള്ളത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്നെയാണ് ലക്ഷ്മണിന്റെ നായകനും. ടീമിലുള്ള മറ്റൊരു ഇന്ത്യന്‍ താരം സ്പിന്നര്‍ ആര്‍.അശ്വിന്‍.

മികച്ച ഫോമിലുള്ള അലിസ്റ്റര്‍ കുക്ക്, ജെയിംസ് ആന്റേഴ്‌സന്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, ചേതേശ്വര്‍ പൂജാര എന്നിവരൊന്നും ലക്ഷ്മണിന്റെ പ്രിയം നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്യേഴ്‌സ് ടീമില്‍ ഇടം നേടിയിട്ടുണ്ട്.


Also Read: ‘പ്രായം ദാദയ്ക്ക് പണി കൊടുത്തു’; ഹര്‍ഭജന്റെ മകളെ മകനാക്കി ഗാംഗുലി; നിങ്ങളുടെ മകളെ ഉടന്‍ കാണാമെന്ന് ഭാജിയും


ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിനേയും ജഡേജയേയും തഴഞ്ഞ വി.വി.എസ് ലക്ഷ്മണ്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനെ തന്റെ സ്വപ്‌ന ടീമിലെടുത്തിട്ടുണ്ട്. വെറും കൗതുകം മാത്രം ലക്ഷ്യമിട്ടാണ് താരങ്ങള്‍ സ്വപ്‌ന ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കിലും ക്രിക്കറ്റ് ലോകത്തിന്റെ അംഗീകാരമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.

ലക്ഷ്മണിന്റെ സ്വപ്‌ന ടീം; വിരാട് കോഹ് ലി(നായകന്‍), അശ്വിന്‍, എബി ഡിവില്ല്യേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കാഗിസോ റബാഡ, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹാഷിം അംല, ഷാക്കിബ് അല്‍ ഹസന്‍.