എഡിറ്റര്‍
എഡിറ്റര്‍
‘പ്രായം ദാദയ്ക്ക് പണി കൊടുത്തു’; ഹര്‍ഭജന്റെ മകളെ മകനാക്കി ഗാംഗുലി; നിങ്ങളുടെ മകളെ ഉടന്‍ കാണാമെന്ന് ഭാജിയും
എഡിറ്റര്‍
Tuesday 21st November 2017 7:36pm

അമൃത്‌സര്‍; ഇന്ത്യ കണ്ട ഏക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ് സൗരവ്വ് ഗാംഗുലി. ദാദയുടെ കൈ പിടിച്ച് ഇന്ത്യന്‍ ടീമിലേക്ക് കയറിയവരാണ് ഇന്നത്തെ പല ഇതിഹാസ താരങ്ങളും. അക്കൂട്ടത്തില്‍ ഒരാളാണ് സ്പിന്നറും മുന്‍ സഹതാരവുമായ ഹര്‍ഭജന്‍ സിംഗ്. ഭാജിയും ദാദയും തമ്മിലുള്ള ട്വിറ്റര്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

ഗംഗുലിയ്ക്ക് പറ്റിയ മണ്ടത്തരമാണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭാജി കുടുംബ സമേതം അമൃത് സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രത്തിന് മുമ്പില്‍ നിന്നുമുള്ള ചിത്രം ഭാജി തന്നെയാണ് സോഷ്യല്‍ മീഡിയയുമായി പങ്കുവെച്ചത്.

ഹര്‍ഭജന്റെ ട്വീറ്റിന് കമന്റുകളുമായി ആരാധകരും താരങ്ങളുമൊക്കെ എത്തിയെങ്കിലും ഗാംഗുലിയുടെ കമന്റായിരുന്നു ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. കമന്റില്‍ ദാദയ്ക്ക് ചെറിയൊരു അമളി പറ്റിയതാണ് കാരണം. ചിത്രം കണ്ടതും മകന്‍ സുന്ദരനാണല്ലോ ഒരുപാട് സ്‌നേഹം എന്ന് ഗംഗുലി കമന്റ് ചെയ്തു.


Also Read: ‘ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല’; സഞ്ജുവിന്റെ തിരിച്ചു വരവ് മോഹങ്ങള്‍ക്ക് ചിറകു നല്‍കി മുഖ്യ സെല്കടറുടെ വാക്കുകള്‍

പെട്ടെന്നു തന്നെ ദാദയ്ക്ക് തെറ്റ് മനസിലായി. ഹര്‍ഭജന് മകനല്ല മകളാണുള്ളത്. ചിത്രത്തിലുള്ളതും മകളാണ്. അതോടെ താരം ഉടനെ തന്നെ തെറ്റ് തിരുത്തി. ക്ഷമിക്കണം, മകള്‍ നല്ല സുന്ദരിയാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത കമന്റ്. പിന്നാലെ പ്രായം കൂടിവരികയാണെന്നും ദാദ പറഞ്ഞു.

തെറ്റ് തിരുത്തിയ ദാദയ്ക്ക് മറുപടിയുമായി ഹര്‍ഭജനുമെത്തി. അനുഗ്രഹങ്ങള്‍ക്ക് നന്ദിയെന്നും ഗാംഗുലിയുടെ മകള്‍ സനയെ ഉടനെ തന്നെ കാണാന്‍ സാധിക്കട്ടെയെന്നുമായിരുന്നു താരത്തിന്റെ ട്വീറ്റ്.

Advertisement