എഡിറ്റര്‍
എഡിറ്റര്‍
ഓണ്‍ലൈനില്‍ ഇന്റര്‍വ്യൂ നടത്തി ചാനലില്‍ വളച്ചൊടിച്ച് വാര്‍ത്തയാക്കുന്നത് നല്ല പത്രപ്രവര്‍ത്തനമല്ല; മനോരമക്കെതിരെ വി.ടി ബല്‍റാം
എഡിറ്റര്‍
Saturday 14th October 2017 10:45pm

 

കോഴിക്കോട്: താന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് വി.ടി ബല്‍റാം എം.എല്‍.എ. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തയുണ്ടാക്കുന്നത് നല്ലതല്ലെന്ന് ബല്‍റാം പറഞ്ഞു.

ചില വിശദീകണങ്ങള്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്കിലാണ് ബല്‍റാമിന്റെ പ്രതികരണം.


Also Read: ദിലീപിനെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു


നേരത്തെ മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ ടി.പി കേസിനെക്കുറിച്ചും സോളാര്‍ കേസിനെക്കുറിച്ചുമൊക്കെ പറഞ്ഞ അഭിപ്രായത്തില്‍ ബല്‍റാം വിശദീകരിച്ചിരുന്നു. എന്നാല്‍ അതേ ചാനലില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് ബല്‍റാം പറയുന്നു.

മുന്‍പ് പറഞ്ഞ കാര്യത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ബല്‍റാം വ്യക്തമാക്കി. ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അപ്പീല്‍ നല്‍കാത്തതും ടി.പി വധഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറാകാത്തതുമെല്ലാം ബി.ജെ.പി മറുപടി പറയേണ്ട വിഷയമാണെന്നും ബല്‍റാം പറയുന്നു.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Advertisement