ന്യൂദല്‍ഹി: പാര്‍ട്ടിയുടെ നിലപാടുകള്‍ സര്‍ക്കാര്‍ നിരന്തരം ലംഘിച്ചുവെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ വിഎസ് അച്യുതാനന്ദന്‍. മൂന്നാറില്‍ കൈയേറ്റക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ജനങ്ങളുടെ വിശ്വാസം സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും വിഎസ് വിമര്‍ശിച്ചു. സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ തന്നെ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന സമീപനമാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെ നീക്കിയത് ശരിയായ നടപടി ആയിരുന്നില്ലെന്നും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരെ പിന്തുണയ്ക്കുന്നതിന് പകരം കൈയേറ്റക്കാര്‍ക്കൊപ്പം നിന്ന് അവരെ വിമര്‍ശിച്ചത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമായെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസം ചേരുന്ന പോളിറ്റ് ബ്യൂറോയില്‍ വിഎസിന്റെ വിമര്‍ശനങ്ങള്‍ ചര്‍ച്ച ചെയ്യും.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് നിര്‍ണയത്തിലും സര്‍ക്കാരിനു ഗുരുതര പാളിച്ചയുണ്ടായെന്നും ഒറ്റനികുതി നയം നടപ്പാക്കിയപ്പോള്‍ കേന്ദ്ര നിലപാടുകള്‍ക്കു വിരുദ്ധമായി സര്‍ക്കാര്‍ നിലകൊണ്ടത് പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും വി.എസ് കുറ്റപ്പെടുത്തി.
