പോഷകാഹാര കുറവ് കൂടുതലും നഗരവാസികളില്‍ ;മാരകരോഗങ്ങള്‍ വരുമെന്ന് പഠനം
Health Tips
പോഷകാഹാര കുറവ് കൂടുതലും നഗരവാസികളില്‍ ;മാരകരോഗങ്ങള്‍ വരുമെന്ന് പഠനം
ന്യൂസ് ഡെസ്‌ക്
Saturday, 30th March 2019, 2:19 pm

ഇന്ത്യയിലെ നഗരവാസികളില്‍ ഭൂരിഭാഗം പേരും പോഷകഹാരക്കുറവ് നേരിടുന്നതായി പഠനം. ഹൈദരാബാദിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പുതിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.30 നും 70 നും ഇടയില്‍ പ്രായമുള്ള 270 പേരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. വൈറ്റമിന്‍ b1 അല്ലെങ്കില്‍ തൈയാമിന്‍ അപര്യാപ്ത ഡിമന്‍ഷ്യ,അള്‍സിമേഴ്‌സ്,കാന്‍സര്‍,ജീവിതശൈലീ രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു. വിറ്റാമിന്‍ b12,a തുടങ്ങിയവയുടെ അപര്യാപ്തത അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂട്രിഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച വിറ്റാമിന്‍ ഡെഫിഷ്യന്‍സി ലെവല്‍: B12 (46%), folate (B9) (32%), D (29%), B1 (11%) and A (6%)

വിറ്റാമിന്‍ B2 ,B12 ശരീരത്തിലെ ഫോളേറ്റ് സാന്നിധ്യത്തെയാണ് ബാധിക്കുന്നത്. ഫോളേറ്റ് അപര്യാപ്ത വിറ്റാമിന്‍ ബി2,ബി12 എന്നിവയുടെ ഏറ്റവും കുറഞ്ഞ അളവിനെയാണ് വ്യക്തമാക്കുന്നത്.

വിറ്റാമിന്‍ ബി 2, ബി 12 എന്നിവയുടെ അളവ് വര്‍ദ്ധിപ്പിച്ച് ഫോളേറ്റ് കുറവ് നികത്താം. നമ്മുടെ ഭൂപ്രകൃതിയില്‍ സമൃദ്ധമായ സൂര്യപ്രകാശം ഉണ്ടെങ്കിലും, ഇന്ത്യക്കാര്‍ക്ക് വിറ്റാമിന്‍ ഡി യുടെ കുറവ് രൂക്ഷമായി അനുഭവപ്പെടുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.

നഗരവാസികളായ ആളുകള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ആവശ്യത്തിന് വിറ്റാമിനുകള്‍ ഇല്ലെന്നാണ് മറ്റൊരു വസ്തുത. വിറ്റാമിനുകള്‍ ധാരാളമുള്ള പഴങ്ങള്‍,പച്ചക്കറികള്‍,പാലും പാലുല്‍പ്പന്നങ്ങളും വളരെ കുറച്ച് മാത്രമാണ് ഇന്ത്യക്കാര്‍ കഴിക്കുന്നത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പിന്നെ കഠിനമായ ഡയറ്റ് രീതികളും വില്ലനാകുന്നതായി പഠനം വ്യക്തമാക്കുന്നു.