ഐ.പി.എല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബെംഗളൂരുവിന്റെ തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം.
ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ചെന്നൈക്ക് ബെംഗളൂരുവിനെതിരെയുള്ള മത്സരം നിര്‍ണായകമാണ്. അതേസമയം ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരെ വിജയിച്ച ആത്മവിശ്വാസത്തില്‍ തങ്ങളുടെ രണ്ടാം വിജയം ലക്ഷ്യംവെച്ചാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്.
The Southern Derby Awaits! 💪💛
#WhistlePodu #RCBvCSK pic.twitter.com/g6yXjJoAMW— Chennai Super Kings (@ChennaiIPL) April 5, 2026
ഇന്നത്തെ മത്സരത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ്. ഒരു വമ്പന്‍ റെക്കോഡ് തന്നെയാണ് ഇതിന് കാരണം. ഇന്ന് ചെന്നൈയ്‌ക്കെതിരെ 16 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനാണ് വിരാട് കോഹ്‌ലിക്ക് സാധിക്കുക.
നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം രോഹിത് ശര്‍മയാണ് ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്ത്. കൊല്‍ക്കത്തയ്‌ക്കെതിരെ 1161 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. രണ്ടാം സ്ഥാനത്തുള്ള വിരാട് പഞ്ചാബിനെതിരെ 1159 റണ്‍സ് നേടിയിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റില്‍ ചെന്നൈക്കെതിരെയും 1146 റണ്‍സ് നേടിയ വിരാടിന് മൂന്നാം സ്ഥാനത്ത് നിന്ന് റെക്കോഡിന്റെ തലപ്പത്തേക്ക് ഉയരാന്‍ സാദിക്കും.
Help us finish the sentence, 12th Man Army. ⬇️👀🔥#PlayBold #ನಮ್ಮRCB #IPL2026 pic.twitter.com/CErD1ygNKA
— Royal Challengers Bengaluru (@RCBTweets) April 5, 2026
ഐ.പി.എല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, എതിരാളി
രോഹിത് ശര്‍മ – 1161 – കൊല്‍ക്കത്ത
വിരാട് കോഹ്‌ലി – 1159 – പഞ്ചാബ്
വിരാട് കോഹ്‌ലി – 1146 – ചെന്നൈ
ഐ.പി.എല്ലില്‍ ആര്‍.സി.ബിക്ക് വേണ്ടി 268 മത്സരങ്ങള്‍ കളിച്ച വിരാട് 8730 റണ്‍സാണ് അടിച്ചെടുത്തത്. 113 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 39.86 എന്ന എക്കോണമിയിലും 133.14 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ടൂര്‍ണമെന്റില്‍ എട്ട് സെഞ്ച്വറിയും 63 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
