തിരിച്ചടിയില്‍ സഞ്ജുവിനും മുകളില്‍; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ കോഹ്ലി
Cricket
തിരിച്ചടിയില്‍ സഞ്ജുവിനും മുകളില്‍; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ കോഹ്ലി
Sudev A
Sunday, 10th May 2026, 10:47 pm

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരത്തിലും നിരാശപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോഹ്ലി. മുംബൈക്കെതിരെ റണ്‍സ് ഒന്നും നേടാതെയാണ് വിരാട് മടങ്ങിയത്. നേരിട്ട ആദ്യ പന്തിലാണ് വിരാട് പുറത്തായത്. ദീപക് ചഹറിന്റെ പന്തില്‍ രാജ് ബാവക്ക് ക്യാച്ച് നല്‍കിയാണ് കോഹ്ലി പവലിയനിലേക്ക് തിരിച്ചു നടന്നത്.

കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും കോഹ്ലി പൂജ്യത്തിന് പുറത്തായിരുന്നു. നേരിട്ട രണ്ടാം പന്തില്‍ തന്നെ താരം ഡക്കായി മടങ്ങുകയായിരുന്നു. പ്രിന്‍സ് യാദവിന്റെ ഒരു തകര്‍പ്പന്‍ പന്തിലാണ് കോഹ്ലി പുറത്തായത്. ഇപ്പോള്‍ മുംബൈക്കെതിരെയും പൂജ്യത്തിന് പുറത്തായതോടെ ഒരു മോശം നേട്ടവുംവിരാട് തന്റെ പേരിനൊപ്പം ചേര്‍ത്തു.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കാവുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ 11ാം സ്ഥാനത്തെത്തിയിരിക്കുകയാണ് മുന്‍ ആര്‍.സി.ബി ക്യാപ്റ്റന്‍.ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവരെ മറികടന്നാണ് വിരാട് ഈ മോശം പട്ടികയില്‍ മുന്നോട്ട് കുതിച്ചത്.

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

ദിനേശ് കാര്‍ത്തിക് – 18

രോഹിത് ശര്‍മ -18

പിയൂഷ് ചൗള- 16

മന്‍ദീപ് സിങ് – 15

അജിങ്ക്യ രഹാനെ- 15

മനീഷ് പാണ്ഡെ – 14

അമ്പാട്ടി റായുഡു – 14

ഹര്‍ഭജന്‍ സിങ് – 13

പാര്‍ത്ഥിവ് പട്ടേല്‍ – 13

ആര്‍. അശ്വിന്‍ – 12

ഗൗതം ഗംഭീര്‍ – 12

വിരാട് കോഹ്ലി – 11*

ശിഖര്‍ ധവാന്‍ – 11

ഇഷാന്‍ കിഷന്‍ – 11

സഞ്ജു സാംസണ്‍ – 11

സൂര്യകുമാര്‍ യാദവ് – 11

അതേസമയം റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയത്. അര്‍ധ സെഞ്ച്വറി നേടിയ തിലക് വര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 42 പന്തില്‍ 57 റണ്‍സാണ് തിലക് നേടിയത്. മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

നമന്‍ ധിര്‍ 32 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്സുകളും അടക്കം 47 റണ്‍സും നേടി ടീമിന് മാന്യമായ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. രോഹിത് ശര്‍മ 10 പന്തില്‍ 22 റണ്‍സും നേടി.

ബെംഗളൂരുവിന്റെ ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഭുവനേശ്വര്‍ കുമാറാണ്. നാല് ഓവറില്‍ 23 റണ്‍സ് വിട്ടു നല്‍കി നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ജോഷ് ഹേസല്‍വുഡ്. റാഷിഖ് സലാം, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വീതം വിക്കറ്റും സ്വന്തമാക്കി.

Content Highlight: Virat Kohli Create a unwanted record in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.