മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലികിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനിടക്കാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോ പങ്കുവെച്ചുകൊണ്ട് നടന്‍ വിനയ് ഫോര്‍ട്ട് രംഗത്തുവന്നിരിക്കുന്നത്.

ഫഹദുമൊന്നിച്ചുള്ള ഫോട്ടോയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിനയ് ഫോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രനെ കൊല്ലുന്നതിന് മുമ്പ് സെറ്റില്‍ ചില്‍ ചെയ്തിരിക്കുന്ന സുലൈമാനും ഡേവിഡും എന്നാണ് ഫോട്ടോക്ക് ക്യാപ്ഷനായി വിനയ് ഫോര്‍ട്ട് കുറിച്ചിരിക്കുന്നത്.

മാലികില്‍ ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനയ് ഫോര്‍ട്ടും സുലൈമാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഫഹദുമായിരുന്നു.

ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ആയതിന് ശേഷം ഇരുവരുടെയും അഭിനയത്തെക്കുറിച്ച് നിരൂപക പ്രശംസ ഉയര്‍ന്നിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 


Content Highlight: Vinay Forrt shares photo of Fahadh Faazil