വിക്രം നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരം. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത ചിത്രം നവംബര്‍ 24നായിരുന്നു റിലീസ് ചെയ്യേണ്ടിയിരുന്നു.
എന്നാല്‍ ചിത്രം ഇന്ന് റിലീസാവില്ലെന്ന കാര്യം തന്റെ എക്സ് അകൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ് ഗൗതം വാസുദേവ്.
‘ക്ഷമിക്കണം. ധ്രുവ നച്ചത്തിരം ഇന്ന് സ്ക്രീനുകളില്‍ എത്തിക്കാനായില്ല. ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണെന്ന് തോന്നുന്നു.
മുന്‍കൂര്‍ ബുക്കിങ്ങുകളും ലോകമെമ്പാടുമുള്ള പ്രോപ്പര്‍ സ്ക്രീനുകളും ഉപയോഗിച്ച് എല്ലാവര്ക്കും മികച്ച അനുഭവം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നാണ് ഗൗതം വാസുദേവ് പോസ്റ്റിലൂടെ പറഞ്ഞത്.
#DhruvaNatchathiram #DhruvaNakshathram pic.twitter.com/dmD4ndEnp9
— Gauthamvasudevmenon (@menongautham) November 23, 2023
ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന വിക്രം ചിത്രമാണ് ധ്രുവ നച്ചത്തിരം. 2016ലാണ് ധ്രുവ നച്ചത്തിരത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. എന്നാല്‍ ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.
ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. സ്പൈ ത്രില്ലറായ ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്.
ധ്രുവ നച്ചത്തിരത്തില്‍ വിക്രത്തിനൊപ്പം സിമ്രാന്, റിതു വര്‍മ, രാധിക ശരത്കുമാര്, പാര്ത്ഥിപന് എന്നിവരും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. ജയിലറിന് ശേഷം വിനായകന് വില്ലന്‍ വേഷത്തിലെത്തുന്ന തമിഴ് ചിത്രം എന്ന പ്രത്യേകതയും ധ്രുവ നച്ചത്തിരത്തിനുണ്ട്.
Content Highlight: Vikram And Gautham Vasudev Movie Dhruva Natchathiram Release Date Postponed Again
