കോഴിക്കോട്: ഒറ്റ പടത്തിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ച് പറ്റിയ വിജയ്- കീര്‍ത്തി സുരേഷ് താര ജോഡികള്‍ വീണ്ടും ഒന്നിക്കുന്നു. വിജയ് 62 എന്ന് താല്‍ക്കാലിക പേര് നല്‍കിയ ഏ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന പടത്തിലാണ് ഇരുവരും വീണ്ടും എത്തുന്നത്.
ഭൈരവയിലാണ് ഇരുവരും ഇതിന് മുമ്പ് ഒന്നിച്ച് അഭിനയിച്ചത്. പൊങ്കലിന് ശേഷമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന് സംഗീതം പകരുന്നത് ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് ഏ.ആര്‍ റഹ്മാന്‍ ആണ്. വിജയ്‌യുടെ അവസാന ചിത്രം മെര്‍സലിന് സംഗീതം പകര്‍ന്നതും റഹ്മാന്‍ തന്നെയാണ്.
ഏ.ആര്‍ മുരുകദോസിന്റെ തമിഴ് പടത്തിനായി ആദ്യമായാണ് റഹ്മാന്‍ സംഗീതം പകരുന്നത്. മുമ്പ് ഗജനിയുടെ ഹിന്ദി റീമേക്കില്‍ ഏ.ആര്‍ റഹ്മാന്‍ ആയിരുന്നു സംഗീതം പകര്‍ന്നത്.
നിലവില്‍ സൂര്യയുടെ നായികയായി അഭിനയിച്ച താനാ സേര്‍ന്ന കൂട്ടമാണ് കീര്‍ത്തിയുടെതായി റിലീസ് ചെയ്യാനിരിക്കുന്നത്.
