പഴയകാല നടി ശാരി വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്ന ‘വിഡ്ഢികളുടെ മാഷ്’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

ശാരി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ എന്‍. എം. ദേവ് മോഹന്‍, വിഷ്ണു ഗോവിന്ദന്‍, ശ്രീ ബിലഹരി, ദേശീയ അവാര്‍ഡ് ജേതാവ് ശ്രീ സുരഭി ലക്ഷ്മി, ശ്രീ വി. കെ. പ്രകാശ് , ശ്രീ പ്രജേഷ് സേനന്‍, എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.

നവാഗതനായ അനീഷ് വി.എയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീപ് മോഹനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മണിയന്‍പിള്ള രാജു, അനീഷ് ഗോപാല്‍, തമിഴ് നടന്‍ മനോബാല, മണികണ്ഠന്‍ പട്ടാമ്പി, സുനില്‍ സുഗത, നിര്‍മല്‍ പാലാഴി, രാജേഷ് പറവൂര്‍ സോഷ്യല്‍ മീഡിയ താരങ്ങളായ അഖില്‍ സി. ജെ, സ്റ്റീവ്, ദിവിന്‍ പ്രഭാകര്‍, ദിലീപ് പാലക്കാട്, അമേയ തുമ്പി എന്നിവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കെ.എസ്. ചിത്ര, സൂരജ് സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയാണ് ചിത്രം നിര്‍മിക്കുന്നത്.

ശരിയായ അധ്യാപനം, ഒരു അധ്യാപകന്റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാന്‍ ശ്രമിക്കുന്ന കഥയില്‍ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും, ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീല്‍ ഗുഡ് മൂവിയാണ് ഇതെന്ന് നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിയിലേക്ക് തിരിച്ചെത്തിയ ശാരി അഭിപ്രായപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Viddikalude Mashu poster released