ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന വമ്പന്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഉദയസൂര്യന്‍മാരുടെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു പടുത്തുയര്‍ത്തിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദ് ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
മത്സരത്തില്‍ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 15 വയസുകാരനായ വൈഭവ് സൂര്യവംശിയാണ്. രണ്ടാം സെഞ്ച്വറി അടിച്ചെടുത്താണ് വൈഭവ് താണ്ഡവമാടിയത്. 37 പന്തില്‍ എണ്ണം പറഞ്ഞ 12 കൂറ്റന്‍ സിക്സറും അഞ്ച് ഫോറും ഉള്‍പ്പെടെ 103 റണ്‍സാണ് വൈഭവിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 278.38 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.
ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡില്‍ ഒന്നാം സ്ഥാനത്തെത്താനും വൈഭവിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമാകാനാണ് വൈഭവിന് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം മുരളി വിജയിയെ മറികടന്നാണ് വൈഭവ് ഒന്നാമനായത്.
Ruthless with the bat, all heart with the celebration! 🫶
An outrageous 3️⃣6️⃣-ball HUNDRED from Vaibhav Sooryavanshi 👏
ഹൈദരാബാദിനായി ഈഷന്‍ മലിംഗ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പ്രഫുല്‍ ഹിംഗെ, പാറ്റ് കമ്മിന്‍സ്, സാക്കിബ് ഹുസൈന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍ ഇഷാന്‍ കിഷനാണ്. 31 പന്തില്‍ മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് താരം നേടിയത്. അഭിഷേക് ശര്‍മ 29 പന്തില്‍ 57 റണ്‍സും നേടി. രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഡെണോവന്‍ ഫെരേരിയ ഒരു വിക്കറ്റും നേടി.
Content Highlight: Vaibhav Suryavanshi Create Big Record Achievement In IPL