ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍; ആര്‍ക്കും തൊടാന്‍ പറ്റാത്ത ഉയരത്തില്‍ വൈഭവ്
Cricket
ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍; ആര്‍ക്കും തൊടാന്‍ പറ്റാത്ത ഉയരത്തില്‍ വൈഭവ്
Sudev A
Tuesday, 19th May 2026, 11:08 pm

ഐ.പി.എല്ലില്‍ പുതിയ ചരിത്രമെഴുതി രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി. ഐ.പി.എല്ലില്‍ ഒരു സീസണില്‍ 50 സിക്‌സുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായാണ് വൈഭവ് മാറിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള നിര്‍ണായക മത്സരത്തിലാണ് വൈഭവ് ഈ നേട്ടം കൈവരിച്ചത്.

രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 38 പന്തില്‍ 93 റണ്‍സാണ് വൈഭവ് നേടിയത്. ഏഴ് ഫോറുകളും 10 കൂറ്റന്‍ സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വൈഭവ് മടങ്ങുകയായിരുന്നു.

53 സിക്‌സുകളാണ് താരം ഈ സീസണില്‍ ഇതുവരെ അടിച്ചുകൂട്ടിയത്. 2024 സീസണില്‍ 42 സിക്‌സുകള്‍ നേടിയ അഭിഷേക് ശര്‍മയുടെ പേരിലായിരുന്നു ഈ റെക്കോഡുണ്ടായിരുന്നത്.

വിദേശ താരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍ രണ്ട് സീസണുകളില്‍ ഈ നേട്ടം കൈവരിച്ചപ്പോള്‍ ആന്ദ്രേ റസല്‍ ഒരു സീസണിലും സിക്‌സറില്‍ 50 കടന്നു. ഗെയ്ല്‍ 2012, 2013 സീസണിലും റസല്‍ 2019ലുമാണ് ഈ നേട്ടം കൈവരിച്ചത്.

അതേസമയം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സാണ് നേടിയത്.

മിച്ചല്‍ മാര്‍ഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ലഖ്‌നൗ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 57 പന്തില്‍ 96 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് നാല് റണ്‍സകലെ ഓസീസ് താരം റണ്‍ ഔട്ടാവുകയിരുന്നു. ഇംഗ്ലിസ് 29 പന്തില്‍ 60 റണ്‍സും സ്വന്തമാക്കി. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനവും ലഖ്‌നൗവിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 23 പന്തില്‍ 35 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. രണ്ട് വീതം ഫോറുകളും സിക്സുകളുമാണ് പന്ത് നേടിയത്.

Content Highlight: Vaibhav Suryavanshi Create a new history in ipl

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.