ഉത്തര്‍പ്രദേശ്: അലുമിനി അസോസിയേഷന്‍ പരിപാടിക്കിടെ ബെല്ലി ഡാന്‍സ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലാലാ ലജ്പത് റായ് മെഡിക്കല്‍ കോളേജില്‍ നടന്ന പരിപാടിക്കിടെ ബെല്ലി നൃത്തം സംഘടിപ്പിച്ചത് പാരമ്പര്യത്തിനെതിരാണെന്നാണ് സര്‍ക്കാരിന്റെ വാദം. മാത്രമല്ല ആംബൂലന്‍സിലാണ് പരിപാടിക്കാവശ്യമായ മദ്യം വിളമ്പിയതെന്നും അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു.
1967 ബാച്ചിന്റെ അലുമിനി ആഘോഷങ്ങള്‍ക്കിടയിലാണ് ബെല്ലി നൃത്തം ചെയ്തുവെന്നും, ആംബുലന്‍സില്‍ മദ്യം എത്തിച്ചെന്നും ആരോപണമുയര്‍ന്നിരിക്കുന്നത്.
എന്നാല്‍ മുന്‍കൂട്ടി അനുവാദം വാങ്ങിയതിനുശേഷമാണ് പരിപാടിയില്‍ മദ്യം ഉപയോഗിച്ചതെന്നും, നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും സംഘാടകര്‍ പറഞ്ഞു. ബെല്ലി ഡാന്‍സ് ഒരു നൃത്തരൂപം മാത്രമാണ്. അത് ചെയ്യുന്നതുകൊണ്ടെന്താണ് ദോഷം എന്നായിരുന്നു സംഘാടകര്‍ ചോദിച്ചത്.
എന്നാല്‍ ഇതിനെതിരെ ശക്തമായി നടപടിയെടുക്കുമെന്നാണ് മെഡിക്കല്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ മന്ത്രിയായ അശുതോഷ് ടണ്ഡന്‍ അറിയിച്ചത്.
