സെലിബ്രിറ്റികൾക്കിടയിലെ റിലേഷൻഷിപ്പ് – ബ്രേക്കപ്പ് വാർത്തകളും മറ്റ് ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് പ്രചരിക്കുന്നത്.

നടിയും മോഡലുമായ ഉർവശി റൗട്ടേലയും ഇന്ത്യൻ ക്രിക്കറ്റ് താരം റിഷബ് പന്തും തമ്മിൽ റിലേഷൻഷിപ്പിലായിരുന്നെന്നും പിന്നീട് വേർപിരിഞ്ഞെന്നുമുള്ള റൂമർ സമൂഹ മാധ്യമത്തിൽ ചർച്ചയായിരുന്നു. ടി-20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ പന്തിനെ ഉർവശി വിടാതെ പിന്തുടരുന്നുണ്ടെന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

പന്ത് പോകുന്നിടത്തെല്ലാം അദ്ദേഹത്തിന് ഇഷ്ടമില്ലാതെ ഉർവശി പിന്തുടർന്ന് പോകുന്നതെന്തിനാണെന്നാണ് ആരാധകരെ ആശങ്കയിലാഴത്തുന്നത്. നടി കഴിഞ്ഞ ദിവസം വിമാനത്തിൽ യാത്ര ചെയ്യുന്ന ഫോട്ടോ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചതിന് ശേഷമാണ് ഈ ഊഹാപോഹങ്ങൾ വ്യാപകമായത്.
