കോൺഗ്രസ്, ബി.ജെ.പി. സംഘർഷം: സംരക്ഷണം ആവശ്യപ്പെട്ടു കോൺഗ്രസ് സ്ഥാനാർഥി ഊർമ്മിള മൺഠോദ്കര്‍
national news
കോൺഗ്രസ്, ബി.ജെ.പി. സംഘർഷം: സംരക്ഷണം ആവശ്യപ്പെട്ടു കോൺഗ്രസ് സ്ഥാനാർഥി ഊർമ്മിള മൺഠോദ്കര്‍
ന്യൂസ് ഡെസ്‌ക്
Monday, 15th April 2019, 8:38 pm

മും​ബൈ: കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് മും​ബൈ നോ​ർ​ത്ത് മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യും ന​ടി​യു​മാ​യി ഊർമ്മിള മൺഠോദ്കര്‍ പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി. മും​ബൈ തീ​ര​പ്ര​ദേ​ശ​ത്തെ പ്ര​ചാ​ര​ണ​ത്തി​നാ​യി ഊർമ്മിള എ​ത്തി​യ​പ്പോ​ൾ ബി.ജെ.പി. പ്ര​വ​ർ​ത്ത​ക​ർ ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെയാണ് സം​ഘ​ർ​ഷ​മു​ണ്ടാ​യത്.

പ്രസംഗത്തിനിടയിലേക്ക് നരേന്ദ്രമോദിക്കനുകൂലമായ മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു പ്രചരണത്തിനിടയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ എത്തിയത്. എന്നാല്‍ ‘ചൗക്കിദാര്‍ ചോര്‍ ഹെ’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൂടതല്‍ വഷളാവുകായിരുന്നു.

തുടര്‍ന്ന് പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം അലങ്കോലമാക്കിയെന്നാരോപിച്ച് ഉര്‍മിള ബൊറേവാലി പൊലീസ് സ്റ്റേഷനിലെത്തി ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​ ഊർമ്മിള മൺഠോദ്കര്‍ പോ​ലീ​സ് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. വെ​റു​പ്പി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ബി.​ജെ​.പി​യു​ടേ​തെ​ന്നും ജ​ന​ങ്ങ​ൾ​ക്കി​ട‍​യി​ൽ ഭ​യം സൃ​ഷ്ടി​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഊ​ര്‍​മി​ള പ​റ​ഞ്ഞു. വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

മാർച്ച് 27നാണ് ഊർമ്മിള മൺഠോദ്കര്‍ കോൺഗ്രസിൽ ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊര്‍മ്മിള കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുബൈ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നുമാണ് ഊര്‍മ്മിള ജനവിധി തേടുന്നത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടിക്കെതിരെയാണ് ഊര്‍മ്മിളുടെ മത്സരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്നും അവസരങ്ങള്‍ പരിമിതമായിരിക്കുമ്പോള്‍ യുവാക്കള്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് ഊർമ്മിള തന്റെ പ്രചാരണത്തിന് തുടക്കമിട്ടത്.