ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ പോലീസിനെ പ്രബുദ്ധരാക്കാന്‍ ബോളിവുഡ് ചിത്രങ്ങള്‍. ഉത്തര്‍ പ്രദേശ് സര്‍ക്കാറാണ് നിറം മങ്ങിയ പോലീസിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ ബോളിവുഡ് ചിത്രങ്ങളെ കൂട്ടുപിടിച്ചിരിക്കുന്നത്.[]
പോലീസ് സേനയ്ക്ക് പ്രചോദനമാകാന്‍ പുറപ്പെടുവിച്ച അഞ്ച് പേജുള്ള സര്‍ക്കുലറിലാണ് ബോളിവുഡ് ചിത്രങ്ങളായ ദബാങ്, അബ് തക് ചപ്പാന്‍, സിങ്കം എന്നീ ചിത്രങ്ങളുടെ സ്‌പെഷ്യല്‍ സ്‌ക്രീന്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരെ സൂപ്പര്‍മാന്‍ പരിവേഷത്തില്‍ ചിത്രീകരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പോലീസുകാര്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.പി എ.ഡി.ജി അരുണ്‍ കുമാര്‍ പറയുന്നത്.
സിനിമകളിലെ പോലീസിനെ പോലെ പെരുമാറുന്ന പോലീസുകാരെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ഉത്തര്‍പ്രദേശില്‍ പോലീസ് സേനയുടെ കൃത്യനിര്‍വഹണത്തില്‍ ചോദ്യമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലറുമായി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
