സര്‍ക്കാര്‍ രൂപീകരണത്തോടനുബന്ധിച്ച് മഹാരാഷ്ട്രയില്‍ നടക്കുന്ന നാടകങ്ങളില്‍ മലയാള മാധ്യമങ്ങളെയും ബി.ജെ.പിയെയും ട്രോളി സോഷ്യല്‍ മീഡിയ. ഇന്നത്തെ ദേശീയ പത്രങ്ങളില്‍ വന്ന തലക്കെട്ടുകളെ ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരണം.

ഡെക്കാന്‍ ക്രോണിക്ക്ള്‍, ദ ടെലഗ്രാഫ് തുടങ്ങിയ ദേശീയ പത്രങ്ങളുടെ തലക്കെട്ടുകളുമായി മലയാള പത്രങ്ങളുടെ തലക്കെട്ടുകള്‍ താരതമ്യം ചെയ്തും പോസ്റ്റുകളുണ്ട്.

ബഷീര്‍ വള്ളിക്കുന്ന് അടക്കമുള്ള പ്രമുഖരും അവരുടെ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

‘ബിജെപി മഹാജാലം’ എന്ന ഇന്നത്തെ മനോരമയുടെ തലക്കെട്ടിനെ വിമര്‍ശിച്ച്
‘ജനാധിപത്യത്തെ പാതിരാത്രിയില്‍ കുഴിച്ചുമൂടിയതാണോ തന്റെയൊക്കെ മഹാജാലം’ എന്നാണ് ബഷീര്‍ വള്ളിക്കുന്നിന്റെ പ്രതികരണം.

ഡെക്കാന്‍ ക്രോണിക്ക്‌ളിന്റെ തലക്കെട്ടിനെ കാണിച്ച് പകയും പോക്കാം പത്രധര്‍മ്മവും നിറവേറ്റാം എന്നാണ് അര്‍ജുന്‍ മോഹന്‍ദാസ് എന്ന യുവാവിന്റെ പ്രതികരണം.