പൊതുജനതാല്‍പര്യാര്‍ത്ഥം സര്‍ക്കാര്‍ പുറത്തിറക്കുന്ന പരസ്യങ്ങളെ ട്രോളിയുള്ള വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കോപ്പിയടിക്കെതിരെയുള്ള ഒരു “ബോധവത്കരണം” ആണ് ഈ ട്രോള്‍ പരസ്യം.

ഭര്‍ത്താവിനോട് “ശോചനാലയം” പണിയാന്‍ ആവശ്യപ്പെട്ട പ്രിയങ്കയെയാണ് ശൗചാലയത്തിന്റെ പരസ്യത്തില്‍ വിദ്യാബാലന്‍ പരിചയപ്പെടുത്തുന്നത്. ഇവിടെ നായിക പ്രിയങ്കയാണ്. പക്ഷെ തുണ്ടുകുടലാസ് ഉപയോഗിച്ചുകൊണ്ട് സപ്ലിയടി അവസാനിപ്പിച്ചു വിജയിച്ച പ്രിയങ്കയാണെന്നു മാത്രം.

പ്രിയങ്കയെ പരിചയപ്പെടുത്തിക്കൊണ്ടു തുടങ്ങുന്ന പരസ്യം അവസാനിക്കുന്നത് ഈ ഉപദേശത്തോടെയാണ്. “ഒരു ശരാശരി കോപ്പിയടിക്കാരന്റെ തുണ്ടുകള്‍ തപ്പി പുറത്തെടുത്താല്‍ അത് ഏകദേശം ഇത്രത്തോളം ഉണ്ടാകും. നിങ്ങളെ ഡീബാര്‍ ചെയ്യാന്‍ അതുമതി. തുണ്ട് വെക്കരുത്. അഥവാ വെച്ചാല്‍ അതൊരിക്കലും ഒരു ആന്‍സര്‍ഷീറ്റിനൊപ്പം കെട്ടിവെക്കരുത്. ഒരുപക്ഷേ നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരും. വലിയ വില”

പരസ്യം കാണാം: