കൊച്ചി: പൊലീസുകാർ ഔദ്യോഗിക വേഷത്തിൽ മതപരമായ ആചാരങ്ങളിൽ ഭാഗമാകുന്നത് വിലക്കിക്കൊണ്ട് പൊലീസ് മേധാവി ഇറക്കിയ ഉത്തരവ് ആരുടെയും മതപരമായ അവകാശങ്ങളെ ഹനിക്കാനല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

ജൂലൈ ഒന്നിന് പുറത്തിറങ്ങിയ ഈ സർക്കുലറിനെതിരെ നെയ്യാറ്റിൻകര സ്വദേശി പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹരജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

സർക്കാരിന്റെ വി​ശ​ദീ​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തി​യ ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ ബെ​ഞ്ച്​ ഹ​ര​ജി തീ​ർ​പ്പാ​ക്കി. ഹ​ര​ജി​ക്കാ​ര​ന്‍റെ വാ​ദം ത​ള്ളി​യാ​ണ്​ സ​ർ​ക്കു​ല​റി​ൽ വ്യ​ക്​​ത​ത വ​രു​ത്തി പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

ശബരിമല തിരുവാഭരണ ഘോഷയാത്ര, പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരങ്ങൾ എന്നിവയിൽ പൈതൃകത്തിന്റെ ഭാഗമായി കാലങ്ങളായി പൊലീസ് യൂണിഫോമിൽ പങ്കെടുത്തു വരുന്നുണ്ടെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്രമസമാധാന പരിപാലനം, ഗതാഗത നിയന്ത്രണം, ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ എല്ലാ ഔദ്യോഗിക നിയമപരമായ ചുമതലകളും പൊലീസ് തുടർന്നും കൃത്യമായി നിർവഹിക്കുമെന്ന് അസിസ്റ്റന്റ് ഐ.ജി ജി. ജയദേവ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Content Highlight:Court Bars Police Personnel from Participating in Religious Ceremonies in Uniform; Government Says It Is Not Intended to Restrict Religious Freedom.