അസാധാരണ സംഭവങ്ങള്‍ക്കാണ് ഇപ്പോള്‍ തമിഴകവും സിനിമാ ലോകവും സാക്ഷ്യം വഹിക്കുന്നത്. തമിഴ് സിനിമയില്‍ ആര്‍ക്കും തടയിടാന്‍ സാധിക്കാത്തത്ര ഉയരത്തില്‍ നിന്നിരുന്ന വിജയ് സിനിമാ ജീവിതം അവസാനിപ്പിക്കുകയും രാഷ്ട്രീയപ്രവേശനം നടത്തുകയും അട്ടിമറി വിജയം നേടി തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അസാധ്യമെന്ന് പലരും വിശ്വസിച്ചിരുന്ന കാര്യത്തെ സിനിമയെ വെല്ലുന്ന വിധത്തിലുള്ള ഹീറോയിസം കാണിച്ചാണ് വിജയ് സാധ്യമാക്കിയത്. മുഖ്യമന്ത്രിയായതിന് പിന്നാലെ താരം സിനിമാ രംഗത്ത് നിന്നും വിട്ടുനില്‍ക്കുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
വലിയ ആവേശത്തോടെയായിരുന്നു മുഖ്യമന്ത്രിയായുള്ള സ്ഥാനാരോഹണത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. എന്നാല്‍ ചടങ്ങിനിടെ നടന്ന മറ്റൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരിക്ക് വഴിയൊരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാനെത്തിയപ്പോള്‍ വിജയ് ധരിച്ച വസ്ത്രവും പരിപാടിക്ക് എത്തിയ തൃഷ ധരിച്ച സാരിയുമാണ് ഇപ്പോള്‍ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. രണ്ടുപേരുടെയും വസ്ത്രധാരണം സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന കറുപ്പിനെ ഓര്‍മിപ്പിക്കുന്നതാണെന്നതാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് കാരണം.
കറുപ്പില്‍ സൂര്യയുടെ ഒരു ഗെറ്റപ്പായ വൈറ്റ് ഷര്‍ട്ടിനും ബ്ലാക്ക് ജാക്കറ്റിനും സമാനമായ വസ്ത്രം ധരിച്ചായിരുന്നു താരം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ഇലക്ഷന്‍പ്രചരണ സമയത്ത് ധരിച്ചിരുന്ന വെള്ള മുണ്ടും ഷര്‍ട്ടുമായിരിക്കും വിജയ് ധരിക്കുക എന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും സര്‍പ്രൈസായിട്ടായിരുന്നു താരം ‘കോട്ടും സൂട്ടും’ അണിഞ്ഞെത്തിയത്. നേരത്തേ പുറത്തുവന്ന കറുപ്പ് ട്രെയ്‌ലറില്‍ സൂര്യയെത്തുന്ന ഗെറ്റപ്പില്‍ ഒന്ന് ഇതിനോനോട് സാമ്യമുള്ളതായിരുന്നു. അതേസമയം ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ഗാനരംഗത്തില്‍ തൃഷ അണിഞ്ഞെത്തുന്ന സാരിയും ചടങ്ങിന് ധരിച്ച സാരിയും തമ്മിലുള്ള സാമ്യതയും ഇവര്‍ കണ്ടെത്തി.
ഇതിന് പിന്നാലെയാണ് സൂര്യയുടെ ചിത്രത്തിനായുള്ള പ്രൊമോഷനാണ് വിജയ് നടത്തുന്നതെന്ന ‘കിംവതന്തി’യ്ക്ക് തുടക്കമിട്ടത്. സൂര്യയെയും മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന വിജയിയെയും ബന്ധപ്പെടുത്തി നേരത്തേയും ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. വിജയ് മുഖ്യമന്തിയായാല്‍ ആദ്യം ഒപ്പിടുന്നത് സൂര്യയുടെ കറുപ്പിന് അതിരാവിലെ ഫാന്‍സ് ഷോ നടത്താന്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലായിരിക്കുമെന്നായിരുന്നു മറ്റൊരു ‘അടിച്ചിറക്കല്‍’.
Content Highlight: Troll for Costume of Vijay and Trisha as it resembles Karupu movie of surya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.