ഇത്തവണ ഒരു കരുത്തുറ്റ ചങ്ങാതിയുമായാണ്  ടൊയോട്ട മേട്ടോഴ്സ് 2018 ലെ ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. യാരിസ് എന്ന പുതിയ മോഡലുമായാണ് ടയോട്ടോയുടെ വരവ്. മറ്റുള്ളവരോട് മത്സരിച്ച് നില്‍ക്കാന്‍ തന്നെയാണ് യാരിസ് വന്നിരിക്കുന്നത്. വളരെ വലിയ ഇന്റീരിയര്‍ സ്പെയ്സ്, മസ്‌കുലര്‍ ബോഡി, മികച്ച സുരക്ഷ എന്നിവ കമ്പനി ഉറപ്പ് തരുന്നു.

കൊറോള ആള്‍ട്ടിസിന് ഒന്നു കൂട് പ്രായം കുറഞ്ഞാല്‍ എങ്ങനെയിരിക്കും അതാണ്  ടൊയോട്ട യാരിസ്. ബംബറില്‍ സജ്ജീകരിച്ചിരിക്കുന്ന എല്‍.ഇ.ഡി. ഡി.ആര്‍.എല്‍ (പകല്‍ വെളിച്ചത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍) യാരിസിന് കൂടുതല്‍ ഭംഗി കെടുക്കുന്നു, ഹെഡ്ലാമ്പ് ക്ലസ്റ്ററിന്റെ ഉള്‍വശത്ത് അരികുകളിലായി നേരിയ ലൈന്‍ ഡിസൈന്‍ എല്‍.ഇ.ഡി പാര്‍ക്കിംഗ് ലൈറ്റുകള്‍ യാരിസിന് ഒരു റോയല്‍ ലുക്ക് കെടുക്കുന്നു.

സുരക്ഷക്ക് പ്രാധാന്യം നല്‍കിയാണ് യാരിസിന്റ രൂപ കല്പന തന്നെ. 7 എയര്‍ ബാഗുകളാണ് ഇതിലുള്ളത്. ടയര്‍ മര്‍ദ്ദന നിരീക്ഷണ സംവിധാനം, എല്ലാ ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ഹൈലൈറ്റോടുകൂടിയുള്ള സണ്‍ റൂഫ് മികച്ച എയര്‍ വെന്റിലേഷന്‍ ഉറപ്പ് നല്‍കുന്നു. ഒരു പവര്‍ അഡ്ജസ്റ്റ് ഡ്രൈവര്‍ സൈഡ് സീറ്റ്, മുന്‍വശത്തെ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓഡിയോയ്ക്ക് ജസ്റ്റര്‍ കണ്‍ഡ്രോള്‍ സിസ്റ്റം എന്നിവയും മോഡലിന്റെ പ്രത്യേകതയാണ്. ഏഷ്യന്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗ് യാരിസിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

 

യാരിസിന്റ മധ്യത്തില്‍ വരുന്ന വ്യതിയാനം സ്റ്റാര്‍ട്ട് / സ്റ്റോപ്പ് ഇഗ്നിഷന്‍ ബട്ടണില്‍ ലഭിക്കും. 6 സ്പീഡ് മാന്വല്‍ അല്ലെങ്കില്‍ 7 സ്പീഡ് സി.വി.ടി ഓട്ടോമാറ്റിക് ഓപ്ഷനുകളുള്ള 108 ബി.എച്ച.്പിയ്ക്ക് 1.5 ലിറ്റര്‍ ഡ്യുവല്‍ വി.വി.ടി- ഇ പെട്രോള്‍ എന്‍ജിനാണ് യാരിസിനുള്ളത്.

സ്ഥിരത നിയന്ത്രണം, ഓട്ടോ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, അലോയ് വീലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റിയര്‍ ക്യാമറ, ടച്ച്സ്‌ക്രീന്‍ നാവിഗേഷന്‍, ഫ്യൂക്സ് ലെതര്‍ സീറ്റുകള്‍, ക്യുറൈറ്റ് കണ്‍ട്രോള്‍, സിവിടിയിലെ പാഡില്‍ ഷിഫ്റ്റ്, സ്റ്റിയറിംഗ് മൌണ്ട് കണ്‍ട്രോള്‍ തുടങ്ങിയവയും യാരിസ് വാഗ്ദാനം ചെയ്യുന്നു. എബിഡി,എബിഎസ് വേരിയന്റുകളില്‍  ടൊയോട്ട യാരിസ് ലഭ്യമാണ്.

8 മുതല്‍ 10 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് എന്നിവരോടാവും യാരിസ് ഏറ്റുമുട്ടുക.