കാര്‍പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ലിമിറ്റഡ് എഡിഷന്‍ ഇറ്റിയോസ് ഇന്ത്യയില്‍ അവതരിപ്പിച്ച് ടൊയോട്ട
Toyoto Kirlosker Motors
കാര്‍പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; ലിമിറ്റഡ് എഡിഷന്‍ ഇറ്റിയോസ് ഇന്ത്യയില്‍ അവതരിപ്പിച്ച് ടൊയോട്ട
ന്യൂസ് ഡെസ്‌ക്
Wednesday, 7th March 2018, 9:39 pm

ദല്‍ഹി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തങ്ങളുടെ ജനപ്രിയ മോഡലായ ഇറ്റിയോസിന്റെ പ്രീമിയം ലിമിറ്റഡ് എഡിഷന്‍ കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നിരവധി പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്‍ ഇറ്റിയോസില്‍ ടൊയോട്ട കൊണ്ടുവന്നിരിക്കുന്നത്.

ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയ ഇറ്റിയോസ് ലിമിറ്റഡ് എഡിഷന്റെ സാങ്കേതിക വിഭാഗത്തില്‍ കാര്യമായ യാതൊരു മാറ്റവും ഇല്ല. ലിമിറ്റഡ് എഡിഷന്‍ കാറുകളില്‍ സാങ്കേതിക മാറ്റങ്ങള്‍ പൊതുവേ ഉണ്ടാകാറില്ല. കാഴ്ചയിലും കാര്യമായ മാറ്റങ്ങള്‍ ഇല്ല.

പുതിയ നിറങ്ങളില്‍ ഇറ്റിയോസ് ലഭ്യമാക്കിയിട്ടുണ്ട്. നിലവില്‍ സെഡാന്‍ മോഡലായ ഇറ്റിയോസിനാണ് പ്രീമിയം ലിമിറ്റഡ് എഡിഷന്‍ ടൊയോട്ട അവതരിപ്പിച്ചിരിക്കുന്നത്. ഹാച്ച് ബാക്ക് മോഡലായ ഇറ്റിയോസ് ലിവയ്ക്ക് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ ഇല്ല.

ഫാന്റം ബ്രൗണ്‍, പേള്‍വൈറ്റ് എന്നീ നിറങ്ങളില്‍ ഇറ്റിയോസ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാകും. അകത്ത് ഇരട്ട വര്‍ണ്ണങ്ങളിലുള്ള അപ്‌ഹോള്‍സ്ട്രി, യു.എസ്.ബി, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ശബ്ദം തിരിച്ചറിയാന്‍ കഴിവുള്ള 6.5 ഇഞ്ച് ടച്ച് സ്‌ക്രീനോടു കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റ്ം എന്നിവയാണ് കാറില്‍ ഉള്‍പ്പെടുത്തിയ ഫീച്ചറുകള്‍. എന്നാല്‍ ആന്‍ഡ്രോയിഡ് ഓട്ടോ/ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കുള്ള കണക്റ്റിവിറ്റി പുതിയ ഇറ്റിയോസില്‍ ഇല്ല.

1.5 ലിറ്റര്‍ 4 സിലിണ്ടര്‍ എഞ്ചിനാണ് പെട്രോള്‍ പതിപ്പിന്റെ കരുത്തെങ്കില്‍ 1.4 ലിറ്റര്‍ 4 സിലിണ്ടര്‍ ഡി ഫോര്‍ ഡി എഞ്ചിനാണ് ഡീസല്‍ പതിപ്പിന്റെ ശക്തി. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു പതിപ്പുകള്‍ക്കുമുള്ളത്. ഡീസല്‍ പതിപ്പിന് 8.94 ലക്ഷം രൂപയും, പെട്രോള്‍ പതിപ്പിന് 7.84 ലക്ഷം രൂപയുമാണ് ദല്‍ഹി എക്‌സ് ഷോറൂം വില.

വീഡിയോ:

nbsp;