d innr

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന സാധ്യതതയുള്ള വിഭാഗമാണ് കോപാക്ട് കാറുകള്‍. എം.യു.വി, എസ്.യു.വി വിഭാഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോഴും കോപാക്ട് കാര്‍ വിഭാഗത്തിലെ മികച്ച പ്രകടനം ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ടയ്ക്ക് ബാലികേറാമലയാണ്.

അതുകൊണ്ടുതന്നെ ഈ ദൗര്‍ബല്യം മറികടക്കാന്‍ തങ്ങളുടെ ഉപസ്ഥാപനമായ ഡയ്ഹാറ്റ്‌സുവിന്റെ സഹായം തേടാനാണ് ഇപ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ടൊയോട്ടയുടെ നീക്കം. ഇന്ത്യയിലെ പ്രകടനം മെച്ചപ്പെടുത്താന്‍ നിലവിലുള്ള ചെറുകാര്‍ ശ്രേണിയായ എറ്റിയോസ് പര്യാപ്തമല്ലെന്ന തിരിച്ചറിവ് കാരണമാണിത്.

ജപ്പാന്‍ കമ്പനി തന്നെയായ സുസുക്കിയും കൊറിയയില്‍ നിന്നുള്ള ഹ്യുണ്ടായിയും കയ്യടക്കിവെച്ചിരിക്കുന്ന കോപാക്ട് കാര്‍ വിഭാഗത്തിലേക്ക് ഒന്നെറിഞ്ഞു നോക്കാന്‍ തന്നെയാണ് ടൊയോട്ടയുടെ തീരുമാനം.

ഇക്കൊല്ലം പകുതിയോടെ ഡയ്ഹാറ്റ്‌സുവിനെ പൂര്‍ണ ഉടമസ്ഥതയിലാക്കാനുള്ള നടപടികള്‍ ടൊയോട്ട പൂര്‍ത്തിയാക്കും. തുടര്‍ന്ന് ചെറുകാര്‍ നിര്‍മാണ രംഗത്ത് ഡയ്ഹാറ്റ്‌സുവിനുള്ള വൈഭവം പ്രയോജനപ്പെടുത്തി ഇന്ത്യന്‍ വിപണിയില്‍ വീണ്ടുമൊരങ്കത്തിനു ശ്രമിക്കാനാണു ടൊയോട്ടയുടെ പദ്ധതി.
ഇരുകമ്പനികളുമായി സഹകരിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ തയാറായിട്ടില്ലെങ്കിലും ഇന്ത്യയ്ക്കായി പണത്തിനൊത്ത മൂല്യം ഉറപ്പുനല്‍കുന്ന, ആധുനിക ചെറുകാറുകള്‍ വികസിപ്പിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

പുതിയ ബ്രാന്‍ഡ് അവതരിപ്പിക്കുക ക്ലേശകരമാവുമെന്നതിനാല്‍ ഡയ്ഹാറ്റ്‌സു വികസിപ്പിക്കുന്ന ചെറുകാറുകള്‍ ടൊയോട്ടയുടെ ബാഡ്‌ജോടെ തന്നെയാവും ഇന്ത്യയില്‍ വില്‍ക്കുകയെന്നും ഇഷി അറിയിച്ചു. നിലവില്‍ ടൊയോട്ട കാറുകള്‍ വില്‍ക്കുന്ന ഷോറൂം വഴി തന്നെയാവും പുതിയ മോഡലുകളുടെയും വിപണനം.

ആഗോളതലത്തില്‍ ബഹുദൂരം മുന്നിലെങ്കിലും ഇന്ത്യയില്‍ ടൊയോട്ട നാട്ടുകാരായെ സുസുക്കിക്കും ഹോണ്ടയ്ക്കുമൊക്കെ പിന്നിലാണ്.