പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ കന്നട ഫിലിം ഇന്‍ഡസ്ട്രിയ്‌ക്കൊപ്പം തലവര മാറിയ അഭിനേതാവായിരുന്നു യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍ കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന് ശേഷം താരം നായകനായെത്തുന്ന ചിത്രം കാണാനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. മലയാളി സംവിധായിക ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്ക് എന്ന ചിത്രമായിരിക്കും യഷിന്റെ കെ.ജി.എഫിന് ശേഷമുള്ള ചിത്രമെന്ന വാര്‍ത്ത പുറത്ത് വന്നതുമുതല്‍ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍ ഒന്നടങ്കം.
ചിത്രത്തിന്റെ ടീസറുകളടക്കം വലിയ ചര്‍ച്ചകളായിരുന്നു സിനിമാ പേജുകളില്‍ ഉയര്‍ത്തിയത്. അപ്‌ഡേറ്റുകളിലെ ന്യൂഡിറ്റിയും വയലന്‍സുമായിരുന്നു സിനിമാ പേജുകളിലെ ചര്‍ച്ചാ വിഷയം. സ്ത്രീകളെ മോശമായ രീതിയില്‍ ചിത്രീകരിച്ചുവെന്നാരോപിച്ച് കൊണ്ട് സംവിധായിക ഗീതു മോഹന്‍ദാസിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഗീതുവിന്റെ പഴയ നിലപാടുകള്‍ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ട്രോളുകളില്‍ ഭൂരിഭാഗവും.
നേരത്തേ മാര്‍ച്ച് 19നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചതെങ്കിലും വമ്പന്‍ ഹൈപ്പിലെത്തിയ ധുരന്ധര്‍ 2വും ഒരേ ദിവസം റിലീസിനെത്തിയതിനാല്‍ ടോക്‌സിക്ക് മാറ്റിവെക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ ഈ മാസം 26നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലേക്കെത്തുന്നത്. വയലന്‍സുകളാലും ന്യൂഡിറ്റിയാലും സമ്പന്നമായ ചിത്രം എ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിങ് ചെയ്തതായുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തിന് മൂന്ന് മണിക്കൂര്‍ പതിനഞ്ച് മിനുട്ടോളം ദൈര്‍ഘ്യമുണ്ടെന്ന വിവരമാണ് കൂട്ടത്തില്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. യഷ് രണ്ട് ഗെറ്റപ്പില്‍ വേഷമിടുന്ന ചിത്രത്തില്‍ നയന്‍താര, കിയാറ അദ്വാനി, രുക്മിണി വാസന്ത്, ഹുമ ഖുറേഷി തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. നാല് മിനിട്ടിലധികം ദൈര്‍ഘ്യമുള്ള ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ച സാഹചര്യത്തില്‍ മൂന്നുമണിക്കൂറിലധികം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ടോക്‌സിക്കിന് സാധിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlight: Toxic movie censored with A certificate
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.