ആറുവയസുള്ള ആ പയ്യന്റെ അഭിനയം കണ്ട് ഞാൻ ഞെട്ടി പോയി: ടൊവിനോ തോമസ്
Malayalam Cinema
ആറുവയസുള്ള ആ പയ്യന്റെ അഭിനയം കണ്ട് ഞാൻ ഞെട്ടി പോയി: ടൊവിനോ തോമസ്
അമര്‍നാഥ് എം.
Saturday, 20th June 2026, 8:31 pm

‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബാലൻ ദി ബോയ്’. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച ‘ആവേശം’ എന്ന ചിത്രത്തിന്റെ സംവിധായകനായ ജത്തു മാധവൻ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ചിത്രം ഇന്നലെ തിയേറ്ററിൽ എത്തിയതോടെ മികച്ച പ്രതികരണങ്ങൾ ആണ് നേടുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. പുതുമുഖങ്ങൾ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിലെ അമ്മയുടെയും കുട്ടിയുടെയും പ്രകടങ്ങൾക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

ബാലൻ ദി ബോയ്.Photo;Screengrab/Youtube

ഫർസാന പാലത്തിങ്കൽ എന്ന പുതുമുഖ നടിയാണ് ബാലനിലെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബാലനിലെ കുട്ടി ആയി എത്തിയ ആറു വയസുകാരനായ ആദിശേഷൻ എന്ന ബാലതാരത്തിനും തിയേറ്ററുകളിൽ കയ്യടികൾ നിറയുന്നു.

ചിത്രത്തിൽ ടൊവിനോ തോമസും ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നത് പ്രേക്ഷകർക്ക് ആകാംഷക നൽകിയിരുന്നു. ഇപ്പോൾ ബാലതാരം ആദിശേഷന്റെ അഭിനയത്തെ അഭിനന്ദിക്കുകയാണ് താരം. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം

ബാലൻ ദി ബോയ്.Photo;Screengrab/Youtube

ടോവിനോയുടെ മകൻ തഹാൻ തോമസ് സൂപ്പർ ഹിറ്റ് ചിത്രം അതിരടിയിൽ താരത്തിന്റെ ചെറുപ്പകാലം കാണിക്കുന്ന സീനിൽ അഭിനയിച്ചിരുന്നു. ആ കാര്യം സംസാരിക്കവെ ആയിരുന്നു ആദിശേഷന്റെ പ്രായവും അവന്റെ അഭിനയത്തെ കുറിച്ചും താരം അഭിനന്ദിച്ചു സംസാരിച്ചത്. താനും ഒരു അച്ഛനായത് കൊണ്ട് ആ ഒരു വികാരം മനസിലാക്കി അവനൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നും ടൊവിനോ പറയുന്നു.

അതിരടിയിൽ തന്റെ മകൻ അഭിനയിക്കുമ്പോൾ അത് എന്താണെണെന്നോ, എങ്ങനെയാണെന്നോ ഒന്നും അറിയാതെ ആയിരുന്നു തഹാൻ ചെയ്തതെന്നും എന്നാൽ വെറും ആറ് വയസ്സ് മാത്രം പ്രായമുള്ള ആദിശേഷിന്റെ അഭിനയം കണ്ട് താൻ ഞെട്ടിപ്പോയി എന്നും ടൊവിനോ പറഞ്ഞു. വളരെ പ്രൊഫഷണൽ ആയിട്ടാണ് അവൻ അഭിനയിച്ചതെന്നും ടൊവിനോ കൂട്ടിച്ചേർത്തു.

Content Highlight: Tovino Thomas praises child actor Adishesh’s performance in Balan

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം