എഡിറ്റര്‍
എഡിറ്റര്‍
കിഷോര്‍ കുമാറാവാന്‍ റണ്‍ബീര്‍ കപൂര്‍ തയ്യാര്‍
എഡിറ്റര്‍
Friday 30th November 2012 12:52pm

ഇന്ത്യന്‍ സിനിമാ-സംഗീത ചരിത്രത്തിലെ ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ ജീവിതകഥ അഭ്രപാളികളിലെത്തുന്നു. ബോളിവുഡിലെ പുതിയ സൂപ്പര്‍ സ്റ്റാര്‍ റണ്‍ബീര്‍ കപൂറാണ് കിഷോറായി ബിഗ് സ്‌ക്രീനിലെത്തുന്നത്.

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ അനുകരാഗ് ബസുവാണ് കിഷോറിന്റെ ജീവിതം സിനിമയാക്കുന്നത്. കഴിഞ്ഞ ആറ് മാസമായി റണ്‍ബീര്‍ കപൂര്‍ കിഷോര്‍ കുമാറാവാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.

Ads By Google

റണ്‍ബീര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വേഷമാവും ഇതെന്നാണ് ബോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍. ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ റണ്‍ബീര്‍ കപൂര്‍ എത്തുന്നത്. കിഷോര്‍ കുമാറിന്റെ ജീവിതത്തിലെ മൂന്ന് വ്യത്യസ്ത കാലങ്ങളെകുറിച്ചാണ് ചിത്രം പറയുന്നത്.

കിഷോറിന്റെ ഗെറ്റപ്പിലെത്താനുള്ള തീവ്രശ്രമത്തിലാണ് റണ്‍ബീര്‍ ഇപ്പോള്‍. കിഷോര്‍ കുമാര്‍ യുവാവായിരിക്കുന്ന കാലത്തേക്കാള്‍ 12-15 കിലോ ഗ്രാം അധികമാണ് അദ്ദേഹത്തിന്റെ വാര്‍ധക്യകാലത്തെ ഭാരം. അതിലേക്കെത്താനുള്ള ശ്രമത്തിലാണ് റണ്‍ബീര്‍.

കിഷോര്‍ കുമാറിന്റെ 19 മുതല്‍ 58 വയസ്സുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്.

അഭിനവ് കശ്യപിന്റെ ബേഷറം എന്ന ചിത്രത്തിലാണ് റണ്‍ബീര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിന് ശേഷമാവും പുതിയ ചിത്രം ആരംഭിക്കുക.

സൗമിക് സെന്നും അനുരാഗ് ബസുവും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തില്‍ കിഷോര്‍ പാടിയ ഗാനങ്ങള്‍ അദ്ദേഹത്തിന്റെ മകന്‍ അമിത് ആണ്.

Advertisement