ഖത്തർ ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പരിക്കുകളുടെ പിടിയിലാണ് ഒട്ടുമിക്ക താരങ്ങളും. ലോകകപ്പിന് മുന്നോടിയായി പരിക്കിനെ പേടിച്ച് ലീഗ് മത്സരങ്ങളിൽ നിന്ന് വിട്ട് നിൽക്കേണ്ട സാഹചര്യമാണ് താരങ്ങൾക്കിപ്പോൾ.
ഇപ്പോൾ ജർമൻ സൂപ്പർതാരത്തിന് പരിക്കേറ്റെന്ന റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടെ ഖത്തർ ലോകകപ്പിൽ കിരീടം ലക്ഷ്യമിടുന്ന ജർമനിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Hansi Flick on Timo Werner missing the World Cup: “This news is very sad. I feel very sorry for Timo personally because he really wanted to play the World Cup. But Timo’s absence is a huge loss especially for the team. We all wish him a speedy recovery” [dfb] pic.twitter.com/o39kO4lUy0
— Bayern & Germany (@iMiaSanMia) November 3, 2022
സ്റ്റാർ സ്ട്രൈക്കർ ടിമോ വെർണറിന് പരുക്കേറ്റതാണ് ജർമനിക്ക് തിരിച്ചടിയായത്. കണ്ണങ്കാലിന് പരുക്കേറ്റ വെർണർ ലോകകപ്പ് കളിക്കില്ലെന്നാണ് വിവരം.
RB Leipzig confirm that Timo Werner will be out for the rest of 2022 after suffering an ankle injury against Shakhtar Donetsk.
Another player missing the mid-season World Cup 🤕 pic.twitter.com/zNGaT3Y2tH
— ESPN FC (@ESPNFC) November 3, 2022
ജർമൻ സൂപ്പർക്ലബ് റെഡ്ബുൾ ലീപ്സിഗിന് വേണ്ടിയാണ് വെർണർ കളിക്കുന്നത്. ഇന്നലെ ഷാക്തർ ഡോണെറ്റ്സ്കിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലീപ്സിഗിനായ വെർണർ ആദ്യ ഇലവനിലിറങ്ങിയിരുന്നു.
എന്നാൽ മത്സരം ഇരുപത് മിനിട്ട് തികയുന്നതിന് മുമ്പ് പരിക്കുമായി വെർണർ കളിക്കളം വിടുകയായിരുന്നു.
RB Leipzig announce that Timo Werner’s ankle injury in the Champions League will keep him out of the World Cup for Germany pic.twitter.com/0FAS2Co4K4
— B/R Football (@brfootball) November 3, 2022
Timo Werner will miss the World Cup with an ankle ligament injury pic.twitter.com/UYT8rooOmt
— Bayern & Germany (@iMiaSanMia) November 3, 2022
തുടർന്നുനടന്ന പരിശോധനയിലാണ് വെർണറിന്റെ ഇടതു കണ്ണങ്കാലിലെ ലിഗമെന്റിന് മുറിവേറ്റതായി കണ്ടെത്തിയത്. ഇതോടെ വെർണറിന് ഈ വർഷമിനി കളിക്കാനാകില്ല എന്ന് ലീപ്സിഗ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.
A very tough one to take for me! I will be out for the next weeks, will miss the World Cup and will have to support @RBLeipzig and @DFB_Team from the couch unfortunately😤😤 thanks for all your messages! pic.twitter.com/umfQKBVi3p
— Timo Werner (@TimoWerner) November 3, 2022
ഈ സീസണിൽ ചെൽസിയിൽ നിന്ന് ലീപ്സിഗിൽ തിരിച്ചെത്തിയ വെർണർ മികച്ച ഫോമിൽ മുന്നേറവെയാണ് പരിക്ക് വില്ലനായെത്തിയത്.
Content Highlights: Timo Werner’s ankle injury in the Champions League will keep him out of the World Cup for Germany, announces RB Leipzig
