അന്താരാഷ്ട്ര ടി-20യില്‍ 2,000 റണ്‍സ് പിന്നിട്ട് അഭിഷേക് ശര്‍മ. വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കരിയറിലെ സുപ്രധാന നാഴികക്കല്ല് താണ്ടിയത്.
ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. അന്താരാഷ്ട്ര ടി-20യില്‍ 2,000 റണ്‍സ് ബാരിയര്‍ താണ്ടുന്ന 62ാം താരവും ആറാമത് ഇന്ത്യന്‍ താരമാണ് അഭിഷേക് ശര്‍മ.
2⃣0⃣0⃣0⃣ T20I runs ✅ A major milestone for Abhishek Sharma 👌👌 Updates ▶️ https://t.co/0ve4uDWSIn #TeamIndia | #INDvWI | @mflone_ | @OfficialAbhi04 https://t.co/mdBTBjCmHH
— BCCI (@BCCI) October 11, 2026
രോഹിത് ശര്‍മ (4,231), വിരാട് കോഹ്‌ലി (4,188), സൂര്യകുമാര്‍ യാദവ് (3,272), ഹര്‍ദിക് പാണ്ഡ്യ (2,288), കെ.എല്‍. രാഹുല്‍ (2,265) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
എന്നാല്‍ ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ എല്ലാവരെയും കവച്ചുവെക്കുന്ന ഒരു റെക്കോഡും അഭിഷേക് ഇക്കൂട്ടത്തില്‍ സ്വന്തമാക്കിയിരിക്കുകയാണ്. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 2,000 ടി-20ഐ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ഇത്.

200നോട് അടുപ്പിച്ച് സ്‌ട്രൈക് റേറ്റുള്ള അഭിഷേക് 1,024 പന്തില്‍ നിന്നുമാണ് 2000 റണ്‍സിലെത്തിയത്.
ഏറ്റവും വേഗത്തില്‍ 2000 ടി-20ഐ റണ്‍സ് – നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍
(താരം – ടീം – പന്ത് എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – ഇന്ത്യ – 1,024*
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 1,164
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 1,283
ഗ്ലെന്‍ മാക്‌സ്‌വെല്‍ – സ്‌ട്രേലിയ -1,304
നേരത്തെ, ആയിരം റണ്‍സ് മാര്‍ക് പിന്നിട്ടപ്പോഴും ഈ നേട്ടം അഭിഷേക് സ്വന്തമാക്കിയിരുന്നു. 528 പന്തില്‍ നിന്നും ആയിരം ടി-20ഐ റണ്‍സ് പൂര്‍ത്തിയാക്കിയ അഭിഷേകിന്റെ പേരിലാണ് ഇപ്പോഴും വേഗതയേറിയ (നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍) 1,000 ടി-20ഐ റണ്‍സിന്റെ നേട്ടമുള്ളത്.
Fastest ever to do so… 😮💨🔥 https://t.co/A28WWu7iob
— SunRisers Hyderabad (@SunRisers) October 11, 2026
കളത്തിലിറങ്ങിയ 64ാം ഇന്നിങ്‌സിലാണ് അഭിഷേക് 2,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. നിലവില്‍ 195.95 സ്‌ട്രൈക് റേറ്റിലും 32.83 ശരാശരിയിലും 2,036 റണ്‍സാണ് അഭിഷേകിന്റെ പേരിലുള്ളത്.
മൂന്ന് സെഞ്ച്വറിയും 14 അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയ താരം 196 ഫോറും 141 സിക്‌സറും അടക്കം 337 ബൗണ്ടറികളും അടിച്ചെടുത്തിട്ടുണ്ട്.
Content Highlight: Abhishek Sharma completes 2000 runs in T20Is.
