യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ റൗണ്ടിലെ അഞ്ചാം മത്സരങ്ങളില്‍ നിരാശരായി വമ്പന്മാരായ ബയേണ്‍ മ്യൂണിച്ചും പി.എസ്.ജിയും മാഞ്ചസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. സ്പാനിഷ് ലീഗിലെ അഞ്ച് ടീമുകളും വിജയം നേടി.
ഫ്രഞ്ച് ക്ലബ് ലിലിയോടാണ് ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. സൂപ്പര്‍ താരം ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയ ബയേണ്‍ ആദ്യം ഗോളടിച്ച ശേഷമാണ് തോല്‍വി ഏറ്റുവാങ്ങിയത്.
പതിനഞ്ചാം മിനിട്ടില്‍ കോര്‍ണര്‍ കിക്കില്‍ തലവെച്ച പ്രതിരോധ താരം ഉപമെകാനോ ആണ് ബയേണിന് വേണ്ടി ഗോളടിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ ലിലി രണ്ട് ഗോള്‍ മടക്കി. ജപ്പാന് താരം അയാസെ യൂഡ ആദ്യ ഗോള്‍ നേടിയപ്പോള്‍ അലക്സാന്‍ഡര്‍ പാവ്ലോവിച്ചിന്റെ സെല്‍ഫ് ഗോളിലാണ് ലിലി വിജയിച്ചത്.
Lille’s comeback vs Bayern München 💪 #UCL https://t.co/F2zkW2PsXd
— UEFA Champions League (@ChampionsLeague) November 26, 2026
യൂറോപ്യന്‍ ചാമ്പ്യന്മാരായ പി.എസ്.ജി റോമയോട് സമനിലയില്‍ കുരുങ്ങി. പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനുള്ള അവസരമാണ് ഫ്രഞ്ച് ടീമിന് നഷ്ടമായത്. പി.എസ്.ജിയ്ക്കായി ഇല്യ സബര്ണിയും ഉസ്മാന് ഡെംബലെയും ഗോള്‍ നേടി. റോമയ്ക്ക് വേണ്ടി മാരിയോ ഹെര്‍മോസോയും ഡോന്യല് മാലനും ഗോള്‍ നേടി.
Score de parité entre Paris et Rome. 🔴🔵 🗞️ https://t.co/E1m7WqD3gr https://t.co/6dDGrnbBAl
— Paris Saint-Germain (@PSG_inside) November 25, 2026
മൗറിഷ്യോ പോച്ചെട്ടിനോ മാനേജര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യ ചാമ്പ്യന്‍സ് ലീഗ് മാച്ചിനാണ് യുണൈറ്റഡ് കളത്തിലിറങ്ങിയത്. പോര്‍ച്ചുഗീസ് ക്ലബ് സ്പോര്‍ടിങ് സി.പി യുണൈറ്റഡിനെ സമനിലയില്‍ തളച്ചു. ലൂയി സുവാരസ് സ്പോര്‍ടിങ്ങിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇരട്ട ഗോള്‍ നേടി. മത്സരത്തിന്റെ അധിക സമയത്ത് മധ്യനിരതാരം യൂറി ടെലമാന്‍സ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്ത് പോയത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയായി.
അതേസമയം ഈയാഴ്ച കളത്തിലിറങ്ങിയ സ്പാനിഷ് ടീമുകളെല്ലാം വിജയവുമായാണ് മടങ്ങിയത്. ഡച്ച് ടീം പി.എസ്.വിയ്ക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ അഞ്ച് ഗോള്‍ തിരിച്ചടിച്ച് റയല്‍ മാഡ്രിഡ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.
അടുത്തത് റയല്‍ ബെറ്റിസിന്റെ ഊഴമായിരുന്നു. സ്ലൊവാക്യന്‍ ടീം ബ്രാറ്റിസ്ലാവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്പാനിഷ് ടീം തകര്‍ത്തു. സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണ അസെര്ബൈജാന് ടീം സബയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു. ഇംഗ്ലീഷ് താരം ആന്റണി ഗോര്‍ഡന്‍ ഇരട്ടഗോള്‍ നേടി.
Lille’s comeback vs Bayern München 💪 #UCL https://t.co/F2zkW2PsXd
— UEFA Champions League (@ChampionsLeague) November 26, 2026
വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് സ്ലാവിയ പ്രാഹയെ തോല്‍പ്പിച്ചു. കനേഡിയന്‍ താരം ടജോന്‍ ബുക്കാനന് ആണ് വിയ്യാറയലിന്റെ വിജയഗോള്‍ നേടിയത്.
നോര്‍വീജിയന്‍ ക്ലബ് വൈക്കിങിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അത്ലെറ്റികോ മാഡ്രിഡ് തകര്‍ത്തതോടെ സ്പാനിഷ് ക്ലബുകളുടെ വിജയങ്ങള്‍ പൂര്‍ത്തിയായി. അത്ലെറ്റികോയ്ക്ക് വേണ്ടി അലക്സാന്‍ഡര്‍ സൊര്‍ലോത്തും ജൂലിയന്‍ അല്‍വാരസും ഗോള്‍ നേടി.
Content Highlight: Spanish teams go home with full three points as bayers losses and PSG, Manchester United settles for draw in Bay.
