സെനഗലിന് 2025 ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് കിരീടം തിരിച്ചുനല്‍കി കായിക തര്‍ക്ക പരിഹാരകോടതി. 2025 ജനുവരി 18ന് നടന്ന ഫൈനലില്‍ മൊറോക്കോയെ 1-0ന് തോല്‍പ്പിച്ച് സെനഗല്‍ കിരീടം നേടിയിരുന്നു.
ഫൈനലില്‍ സെനഗല്‍ നേടിയ കിരീടം മൊറോക്കോയ്ക്ക് നല്‍കാനുള്ള ആഫ്രിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (സി.എ.എഫ്) തീരുമാനം കായിക തര്‍ക്കപരിഹാര കോടതി റദ്ദാക്കിയതോെയാമ് സെനഗല്‍ വീണ്ടും ചാമ്പ്യന്മാരായത്.

പ്രിന്‍സ് മൗലേ അബ്ദുല്ല സ്റ്റേഡിയത്തില്‍ നടന്ന വിവാദമായ ഫൈനലില്‍ നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തില്‍ മൊറോക്കോയ്ക്ക് അനുകൂലമായി പെനാല്‍ട്ടി അനുവദിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ താരങ്ങള്‍ കളം വിട്ടിരുന്നു. ഇതോടൊണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
An unforgettable moment from the AFCON final between Senegal and Morocco… Chaos broke out after Morocco were awarded a late penalty 😳⏮️ https://t.co/irFm9wRwSx
— ESPN UK (@ESPNUK) November 24, 2026
മൊറോക്കോയുടെ ബ്രാഹിം ഡയസ് പെനാല്‍ട്ടി പാഴാക്കി. തുടര്‍ന്ന് അധികസമയത്ത് പാപ്പെ ഗുയേ നേടിയ ഗോളിലാണ് സെനഗല്‍ 1-0ന്റെ ജയം സ്വന്തമാക്കിയത്.
എന്നാല്‍ മത്സരം ഉപേക്ഷിച്ച കളം വിട്ടതിനെത്തുടര്ന്ന സെനഗല്‍ ഫൈനലില്‍ നിന്ന് പിന്മാറിയതായി കണക്കാക്കിയ സി.എ.എഫ് അപ്പീല്‍ ബോര്‍ഡ് മാര്‍ച്ച് 17ന് മൊറോക്കോയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച. ഇതോടെ 3-0ന് മൊറോക്കോ ജയിച്ചതായി പ്രഖ്യാപിക്കുകയും കിരീടം കൈമാറുകയും ചെയ്തു.
സെനഗല്‍ ഫുട്ബോള്‍ അസോസിയേഷന് ഈ തീരുമാനത്തിനെതിരെ അപ്പീല്‍ നല്കി. ഒക്ടോബര്‍ എട്ടിന് ലോസാനില്‍ അടച്ചിട്ട മുറിയില്‍ വാദം കേട്ട ശേഷമാണ് കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.
മത്സരം തുടരണമോ നിര്‍ത്തിവെക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം റഫറിക്കാണെന്ന് കോടതി നിരീക്ഷിച്ചു. സെനഗല്‍ താരങ്ങള്‍ കളംവിട്ടതിനെ തുടര്‍ന്ന് മത്സരം പുനരാരംഭിക്കാനുള്ള റഫറി ജീന്‍ ജാക്വസ് എന്ഗാംബോ എന്ഡാലയുടെ തീരുമാനം അദ്ദേഹത്തിന്റെ അധികാരപരിധിയില്‍പ്പെട്ടതാണെന്നും കോടതി വിലയിരുത്തി.
All theirs. Senegal lift it high. 🇸🇳🏆 #TotalEnergiesAFCON2025 https://t.co/E8WzbAx0lh
— CAF (@CAF_Online) January 18, 2026
മത്സരം സ്ഥിരമായി ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രം ബാധകമാകുന്ന ആഫ്കോണ്‍ ചട്ടങ്ങളിലെ 82, 84 വകുപ്പുകള്‍ ഈ സംഭവത്തില്‍ ഉപയോഗിക്കാനാകില്ലെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കടുത്ത സംഘര്‍ഷാവസ്ഥയിലായിരുന്നു റഫറി തീരുമാനമെടുത്തതെങ്കിലും അത് ഏകപക്ഷീയമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി മൊറോക്കോ ഫുട്ബോള്‍ ഫെഡറേഷന് രംഗത്തെത്തി. വിധിയില്‍ അമ്പരപ്പ് പ്രകടിപ്പിച്ച ഫെഡറേഷന്, തങ്ങളുടെ ചില പരാതികള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ആരോപിച്ചു.
വിധിക്കെതിരെ ലഭ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും മൊറോക്കോ വ്യക്തമാക്കി. പരിമിതമായ നിയമകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്വിസ് ഫെഡറല്‍ െ്രെടബ്യൂണലില്‍ വിധിയെ ചോദ്യം ചെയ്യാന്‍ സാധിക്കും.
Content Highlight: The results for the 2025 African Cup are finally in: Senegal are the champions
