ഫുട്ബോളിൽ ഐതിഹാസികമായ ഒരു കരിയർ കെട്ടിപ്പടുത്തുയർത്തിയ താരമാണ് ലയണൽ മെസി. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മെസി വ്യത്യസ്ത ലീഗുകളിൽ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി ഒരുപിടി മികച്ച താരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്.
കളിക്കളത്തിൽ നേരിട്ടുള്ളതിൽ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് മെസി ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. സ്പാനിഷ് താരം പാബ്ലോ മാഫിയോയാണ് മെസി കളിക്കളത്തിൽ നേരിട്ട ഏറ്റവും വലിയ എതിരാളിയെന്ന് വിശേഷിപ്പിച്ചിരുന്നത്.
2020ൽ ഫോർ ഫോർ ടുവിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മെസി സ്പാനിഷ് താരത്തെക്കുറിച്ച് സംസാരിച്ചിരുന്നത്. മെസിയുടെ ഈ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്.
‘കളിക്കളത്തിൽ എപ്പോഴും ബുദ്ധിമുട്ടുള്ള മത്സരങ്ങൾ ഉണ്ടാവുമെന്ന് എനിക്കറിയാം. കളിക്കളത്തിൽ എപ്പോഴും താരങ്ങളുടെ ചുറ്റും ആരെങ്കിലും ഉണ്ടായിരിക്കും. എന്നാൽ ഇത്തരത്തിൽ ഒരാൾ എനിക്ക് പല സമയത്തും കളിക്കളത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ ചില സമയത്ത് എനിക്ക് ഇങ്ങനെ തോന്നിയിട്ടുണ്ട്. പാബ്ലോ മാഫിയോ ആയിരുന്നു ഞാൻ നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി, ‘ മെസി പറഞ്ഞു.

2015 മുതൽ 2019 വരെ സ്പാനിഷ് ക്ലബ്ബായ ജിറോണക്ക് വേണ്ടി പാബ്ലോ പന്തുതട്ടി. ഈ സമയങ്ങളിൽ ബാഴ്സലോണക്കെതിരെയുള്ള പോരാട്ടങ്ങളിൽ മെസിക്കെതിരെ പാബ്ലോ കളിച്ചിട്ടുണ്ട്.
അതേസമയം അടുത്തിടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും മെസി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു മെസിയുടെ വിരമിക്കൽ പ്രഖ്യാപനം. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

ക്ലബ് തലത്തിൽ ബാഴ്സലോണയിൽ ഒരു അവിസ്മരണീയമായ ഫുട്ബോൾ കരിയറായിരുന്നു മെസി സൃഷ്ടിച്ചെടുത്തത്. പിന്നീട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്ന് വേണ്ടിയും മെസി പന്തുതട്ടി. നിലവിൽ മെസി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
Content Highlight: Lionel Messi talks the toughest opponent face in his football carrier
